|    Sep 26 Wed, 2018 8:08 am
FLASH NEWS
Home   >  Editpage  >  Second edit  >  

വെളിച്ചെണ്ണപ്പേടി

Published : 25th August 2018 | Posted By: kasim kzm

വെളിച്ചെണ്ണ ശുദ്ധ വിഷമാണെന്ന് ഹാവഡ് സര്‍വകലാശാലയിലെ പൊതുജനാരോഗ്യ വകുപ്പിലെ പ്രഫസറായ കാരിന്‍ മിഷല്‍സ്. പ്രഭാഷണം പ്രചരിച്ചതോടെ വീണ്ടും വെളിച്ചെണ്ണപ്പേടി പടര്‍ന്നുപിടിക്കുകയാണ്.
വെളിച്ചെണ്ണ മഹാ ആപല്‍ക്കാരിയും ഹൃദ്രോഗത്തിന്റെ തോഴിയുമാണെന്ന് കുറേക്കാലമായി പ്രചാരവേല നടക്കുന്നുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തേങ്ങയോടും വെളിച്ചെണ്ണയോടുമുള്ള വിരോധം അല്‍പം അടങ്ങിയ മട്ടായിരുന്നു. നേരിട്ട് ചക്കില്‍ ആട്ടിയെടുത്ത വെളിച്ചെണ്ണ സത്യത്തില്‍ എച്ച്ഡിഎല്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമാണെന്നും ചില ഗവേഷകര്‍ പറഞ്ഞു. അതോടെ വന്‍കിട വിപണികളില്‍ വെളിച്ചെണ്ണ ആവശ്യം വര്‍ധിക്കുകയും ചെയ്തു.
ഇപ്പോഴത്തെ വിവാദത്തില്‍ വലിയ കഴമ്പില്ലെന്നാണ് പല ഗവേഷകരും പറയുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. വെണ്ണയും വനസ്പതിയും ഒക്കെ ഉപയോഗിക്കുമ്പോഴും ഇതേ ആപത്തുണ്ട്. അതിനാല്‍ മിതമായി ഉപയോഗിക്കുക. അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ ചൊല്ല്.
വെളിച്ചെണ്ണ വര്‍ജിക്കണമെന്നു തോന്നിയാല്‍ എന്താണ് പകരം ഉപയോഗിക്കാവുന്നത്? ഈ ചോദ്യത്തിനു പല വിദഗ്ധരും നല്‍കുന്ന ഉത്തരം ഒലീവെണ്ണ മികച്ചതാണെന്നാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss