|    Jul 20 Fri, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെളിച്ചം : സംസ്ഥാന ഫലപ്രഖ്യാപനം മലപ്പുറത്ത്‌

Published : 6th September 2017 | Posted By: fsq

 

കോഴിക്കോട്: ഐഎസ്എം സംസ്ഥാന സമിതിക്കു കീഴിലെ അനൗപചാരിക ഖുര്‍ആന്‍ സ്വയംപഠന അന്താരാഷ്ട്ര പദ്ധതി വെളിച്ചത്തിന്റെ നാലാംഘട്ട സംസ്ഥാനതല ഫലപ്രഖ്യാപനവും ഖുര്‍ആന്‍ സമ്മേളനവും നാളെ മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ പത്തിന് പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. കെജെയു പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. വെളിച്ചം അഞ്ചാംഘട്ട ലോഞ്ചിങ് പി ഉബൈദുല്ല എംഎല്‍എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണനു നല്‍കി നിര്‍വഹിക്കും. പഠന സെഷനില്‍ സി മുഹമ്മദ് സുല്ലമി (സൗഹൃദം, സഹവര്‍ത്തിത്വം, ഖുര്‍ആനിക ദര്‍ശനം), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (പ്രബോധനം: കാലം, കാഴ്ചപ്പാട്), അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ (ഖുര്‍ആനിലെ പ്രബോധകര്‍: നിഷ്ഠ, നിലപാട്), ശമീമ ഇസ്‌ലാഹിയ്യ (സ്ത്രീ: സ്വത്വം, സമുദ്ധാരണം) വിഷയാവതരണം നിര്‍വഹിക്കും.‘ഖുര്‍ആന്‍ നവോത്ഥാനം കേരളീയ പരിസരം എന്ന പ്രമേയത്തിലെ ചര്‍ച്ചാ സദസ്സില്‍ ചെറിയമുണ്ടം അബ്ദുല്‍റഷീദ് മദനി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി എ സഈദ് ഫാറൂഖി, പ്രഫ. കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി പങ്കെടുക്കും. ഖുര്‍ആനിന്റെ തണലില്‍ എന്ന സെഷന് നൗഷാദ് കാക്കവയല്‍ നേതൃത്വം നല്‍കും. സമാപന ഫലപ്രഖ്യാപന സമ്മേളനത്തില്‍ മുഹമ്മദ് ഹാഷിം ആലപ്പുഴ, ഫൈസല്‍ നന്‍മണ്ട, ഷാനിഫ് വാഴക്കാട്, എം അഹ്മദ്കുട്ടി മദനി, ഇസ്മയില്‍ കരിയാട്, കെ എം എ അസീസ് സംസാരിക്കും. അനൗപചാരിക ഖുര്‍ആന്‍ പഠന സംവിധാനമായ ഖുര്‍ആന്‍ ലേണിങ് സ്‌കൂളി (ക്യൂഎല്‍എസ്)ന്റെ ഒന്നു മുതല്‍ പത്ത് വരെയുള്ള വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് പ്രഫ. എന്‍ വി അബ്ദുര്‍റഹ്മാന്‍ ഉപഹാരം നല്‍കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 5000ഓളം പഠിതാക്കള്‍ സംബന്ധിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss