|    Dec 10 Mon, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വെല്‍ഫെയര്‍ ഫണ്ടില്‍ തിരിമറി ഫിഷറീസ് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് രണ്ട് വര്‍ഷം തടവ്

Published : 28th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളുടെ വെല്‍ഫെയര്‍ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ ഫിഷറീസ് മു ന്‍ സബ് ഇന്‍സ് പെക്ടര്‍ ഉള്‍പ്പെടെ രണ്ടു പേരെ വിജിലന്‍സ് കോടതി തടവിനും പിഴ അടയ്ക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് വിജിലന്‍സ് ജഡ്ജിയാണു കുറ്റക്കാരാണെന്നു കണ്ടെത്തി പ്രതികളെ രണ്ടു വര്‍ഷം വീതം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ഒന്നാംപ്രതി 30,000 രൂപയും മൂന്നാംപ്രതി 20,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു.
ഒന്നാം പ്രതിയായ അഴീക്ക ല്‍ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്‍, മൂന്നാം പ്രതി ആലപ്പാട് അഴീക്കല്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ സുരേഷ് വി എന്നിവരെയാണു ശിക്ഷിച്ചത്. രണ്ടാം പ്രതിയായിരുന്ന അഴീക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ കോടതി വെറുതെ വിട്ടു. ഭവനരഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്കു വീട് വച്ച് നല്‍കുന്നതിനായി സര്‍ക്കാര്‍ 1995-1996 കാലഘട്ടത്തി ല്‍ നടപ്പാക്കിയ നാഷനല്‍ ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ടി ല്‍ നിന്നും മൂന്നാംപ്രതിയായ സുരേഷിന് പണം അനുവദിക്കുകയുണ്ടായി. എന്നാല്‍ ഈ വിവരം മറച്ചുവച്ച് പ്രതികള്‍ കൃത്രിമരേഖകള്‍ ഉപയോഗിച്ച് ഗൂഢാലോചന നടത്തി
1998-1999 കാലഘട്ടത്തില്‍ വീണ്ടും 35000 രൂപ ആനുകൂല്യം മൂന്നാംപ്രതിയായ സുരേഷിന് അനുവദിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തി എന്നതാണ് വിജിലന്‍സ് കേസ്. കൊല്ലം വിജിലന്‍സ് യൂനിറ്റ് മുന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ അന്വേഷണം നടത്തിയ കേസി ല്‍ വിജിലന്‍സ് ഡിവൈഎസ്പി റെക്‌സ് ബോബി അര്‍വിനാണു കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss