|    Apr 22 Sun, 2018 12:57 am
FLASH NEWS
Home   >  Kerala   >  

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ അന്തരിച്ചു

Published : 1st March 2018 | Posted By: mi.ptk

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ (71) അന്തരിച്ചു. തങ്കം ആശുപത്രിയില്‍ രാവിലെ 10 മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്. ഭാര്യ : സുഗുഭ. മകള്‍ : രമ്യ. മരുമകന്‍ : രഞ്ജിത്ത് (കാനഡ). പേരക്കുട്ടി : നിയോമ

2014ല്‍  പാലക്കാട് ലോക സഭ  മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചു.സിപിഐ മുന്‍ ജില്ലാ സെക്രട്ടറി, എഐടിയുസി മുന്‍ ജില്ലാ സെക്രട്ടറി,സിഎംപി മുന്‍ ജില്ലാ സെക്രട്ടറി,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‌സില്‍ വൈസ് പ്രസിഡന്റ്, എഫ്‌ഐടിയു മുന്‍ ദേശിയ കമ്മിറ്റിയംഗം, മനുധ്വനി പത്രം എഡിറ്റര്‍,  PADICO ടൂര്‍ ചെയര്‍മാന്‍, കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസി മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss