|    Jun 21 Thu, 2018 12:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെല്‍ഫെയര്‍ പാര്‍ട്ടി ജനപക്ഷ രേഖ പുറത്തിറക്കി

Published : 4th May 2016 | Posted By: SMR

കൊച്ചി: കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പ്, പരിസ്ഥിതി സംരക്ഷിത വികസന കാഴ്ചപ്പാട് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപക്ഷ രേഖ പുറത്തിറക്കി. എറണാകുളം പ്രസ്‌ക്ലബ്ബി ല്‍ നടന്ന ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആര്‍ ഇല്‍യാസാണ് ജനപക്ഷ രേഖ പുറത്തിറക്കിയത്.
മൗലിക പ്രശ്‌നങ്ങളെ സമീപിക്കുന്നതില്‍ ഇടത് വലത് മുന്നണികളും ബിജെപിയും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss