|    Nov 22 Wed, 2017 12:54 am
FLASH NEWS

വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചയാളിന്റെ വിധവയ്ക്ക് വീട്ടുടമയുടെ സഹായം

Published : 3rd November 2016 | Posted By: SMR

കൊട്ടാരക്കര: സ്വന്തം വീടിന്റെ വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ച യുവാവിന്റെ വിധവയ്ക്ക് വീട്ടുടമസ്ഥന്‍ ഒരു ലക്ഷം രുപ നല്‍കി. കൊട്ടാരക്കര ഡിവൈഎസ്പി ഓഫിസില്‍ വച്ചായിരുന്ന ധനസഹായം നല്‍കിയത്. കിഴക്കേതെരുവ്, പള്ളിമുക്ക്, കൊച്ചുവിള പടിഞ്ഞാറ്റതില്‍ ജയ്‌മേന്‍ (42) കഴിഞ്ഞ ഏപ്രില്‍ 18 ന് ആണ് വെല്‍ഡിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. സമീപത്തെ എബനേസറില്‍ ജോര്‍ജ്ജ് മത്തായിയുടെ വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടയിലാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ജോര്‍ജ് മത്തായി ജയ്‌മോന്റെ വിധവയായ സിസി ജയ്ക്ക് ഇന്നലെ രാവിലെ കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണകുമാര്‍, എസ്‌ഐ ശിവപ്രകാശ്, മേലില ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൂസന്‍ തങ്കച്ചന്‍, വാര്‍ഡ് മെംബര്‍ ജസ്സി റജി എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായ ധനം കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക