|    Jul 24 Mon, 2017 6:04 pm
FLASH NEWS

വെല്‍ഡിങിനിടയില്‍ തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Published : 30th July 2016 | Posted By: SMR

കടുത്തുരുത്തി: യുവാവിന് വെ ല്‍ഡിങിനിടയില്‍ തീപിടിച്ച് ഗുരുതര പരിക്ക്. പെരുവ കാരിക്കോട് ചേലച്ചുവട്ടില്‍ സജി(35) ക്കാണ് പെള്ളലേറ്റത്. വെല്‍ഡിങിനിടയില്‍ വെടിമരുന്നിന് തീപീടിച്ചാണ് അപകടം.  കൂടെ ജോലി ചെയ്യുകയായിരുന്ന കോതമംഗലം സ്വദേശിയായ ബന്ധുവിനും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുഖത്തും, കൈക്കും പൊള്ളലേറ്റ സജിയെ വിദഗ്ദ്ധ ചികില്‍സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചക്ക് 12ഓടെ ഇലഞ്ഞിക്ക് സമീപം ജനതാ ജങ്ഷനില്‍ മുളക്കുളം പാറേല്‍പ്പള്ളിയുടെ കുരിശുംതൊട്ടിയുടെ പുറകിലുള്ള മുറിയുടെ വാതില്‍ വെല്‍ഡ് ചെയ്യുന്നതിനിടയില്‍ മുറിക്കകത്തിരുന്ന വെടിമരുന്നിനും, പടക്കത്തിനും തീപിടിക്കുകയായിരുന്നു. കേരള ലോട്ടറിയുടെ തിങ്കളാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു സജിക്ക്. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി ആര്‍ ബാലന്‍, എബ്രഹാം പുന്നൂസ്, ഫയര്‍മാന്‍മാരായ ബിജി പോള്‍, വി.എന്‍ അശേക് കുമാര്‍, മിഥിന്‍ എന്നിവരുടെ നേത്യത്വത്തിലാണ് തീ കൂടുതല്‍ പടാരാതെ നോക്കിയത്. പിറവം പോലിസും സ്ഥലത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക