|    Jan 19 Thu, 2017 12:15 pm
FLASH NEWS

വെല്ലുവിളി നേരിടാന്‍ ബിഎസ്എന്‍എല്‍: 249 രൂപ പ്രതിമാസ വാടകയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍

Published : 4th September 2016 | Posted By: SMR

കൊച്ചി: വാര്‍ത്താവിനിമയ രംഗത്ത് സമീപകാലത്തുണ്ടായിരിക്കുന്ന കടുത്ത മല്‍സരത്തെ നേരിടാന്‍ ബിഎസ്എന്‍എല്‍ സജ്ജമാണെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലാന്‍ഡ് ഫോണിലും മൊബൈലിലും ആകര്‍ഷകങ്ങളായ നിരവധി പുതിയ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ലാഭേച്ഛ കൂടാതെ താരതമ്യേന കുറഞ്ഞ നിരക്കുകളിലുള്ള വോയ്‌സ് പ്ലാനുകളും ഡാറ്റാ പ്ലാനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് 249 രൂപ പ്രതിമാസ വാടകക്ക് 2 എംബിപിഎസ് വേഗതയില്‍ പുതിയ അണ്‍ലിമിററഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ സപ്തംബര്‍ ഒമ്പതു മുതല്‍ പ്രാബല്യത്തില്‍ വരും.
1125 രൂപയുടെയും, 1525 രൂപയുടെയും പുതിയ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ പ്ലാനുകളില്‍ ഇന്ത്യയിലെവിടേക്കും റോമിങിലുള്‍പ്പെടെ പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ സൗജന്യമാണ്. കൂടാതെ യഥാക്രമം 1 ജിബി, 5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഈ പ്ലാനുകളില്‍ യഥാക്രമം 7 ജിബി, 10 ജിബി, 20 ജിബി വരെ ഉപയോഗത്തിനു ശേഷവും 128 കെബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റ ഉപയോഗം ലഭിക്കും.
പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 1099 രൂപയ്ക്ക് 30 ദിവസ കാലാവധിയുള്ള അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ ആണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കൂടാതെ 549 രൂപക്ക് 30 ദിവസത്തേക്ക് 10 ജിബി, 156 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് 2 ജിബി ഡാറ്റാ പ്ലാനുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക