|    Nov 15 Thu, 2018 6:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയില്‍

Published : 5th November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീണ്ടും പോലിസിനെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍ ശബരിമലയിലെത്തി. തുലാമാസ പൂജസമയത്ത് അഞ്ചു ദിവസം യുവതികളെ തടഞ്ഞതുപോലെ 30 മണിക്കൂര്‍ കൂടി പ്രതിരോധിക്കണമെന്ന് പമ്പയില്‍ നിന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാഹുല്‍ ആഹ്വാനം ചെയ്തു. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞതവണ അഞ്ചു ദിവസം പ്രതിരോധിച്ചതുപോലെ ഇനി ഒരു ദിവസം കൂടി പ്രതിരോധിച്ചാല്‍ ചരിത്രവിജയമായിരിക്കും അയ്യപ്പഭക്തന്മാരെ കാത്തിരിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. 13ന് സുപ്രിംകോടതിയില്‍ നിന്നടക്കം അനുകൂലമായ വിധിയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറയുന്നു. നിലയ്ക്കല്‍ മുതല്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കെ രാഹുല്‍ ഈശ്വര്‍ എങ്ങനെ പമ്പയില്‍ എത്തിയെന്നത് വ്യക്തമല്ല. വീഡിയോയില്‍ പമ്പ പോലിസ് സ്റ്റേഷന്റെ മുന്നില്‍നിന്ന് ചിത്രീകരിച്ച ഭാഗങ്ങളുമുണ്ട്. പോലിസുകാര്‍ നല്ല തയ്യാറെടുപ്പിലാണെന്നും പോലിസുകാരെപ്പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണെന്നും രാഹുല്‍ അവകാശപ്പെടുന്നുണ്ട്.
പോലിസ് ബാരിക്കേഡുമായി പോവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ പ്രതിയായ രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss