|    Sep 20 Thu, 2018 7:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടും: രാഷ്ട്രീയകാര്യസമിതി

Published : 15th January 2017 | Posted By: fsq

 

തിരുവനന്തപുരം: ദേശീയ, സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോവുമെന്ന് രാഷ്ട്രീയകാര്യ സമിതിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നാല്‍ അപ്പോള്‍തന്നെ പരിഹരിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെയും ജനദ്രോഹനയങ്ങള്‍ക്കെതിരേ ജനങ്ങളെ അണിനിരത്താനുള്ള ഇരട്ട ദൗത്യമാണ് കോണ്‍ഗ്രസ്സിനു മുന്നിലുള്ളത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് നടത്തുന്ന സമരപരിപാടികളില്‍ കുടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കും. ജനുവരി 18ന് യുഡിഎഫ് സഹകാരികള്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. 24ന് ജില്ലാ കലക്ടറേറ്റുകളില്‍ യുഡിഎഫ് പിക്കറ്റിങ് നടത്തും. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വന്‍ഷന് തുടര്‍ച്ചയായി 21ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കും. മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 28ന് കെപിസിസി വിശാല നിര്‍വാഹക സമിതി യോഗം ചേരും. ജനുവരി 20 മുതല്‍ ഫെബ്രുവരി 23 വരെ ജില്ല, നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഒമ്പതിന് ഏറണാകുളത്തെ ആര്‍ബിഐ ഓഫിസ് ഉപരോധിക്കും. മാര്‍ച്ച് നാലിന് സംസ്ഥാനതലത്തില്‍ ഏറണാകുളം മറൈന്‍ ഡ്രൈവില്‍ വമ്പിച്ച കോണ്‍ഗ്രസ് സമ്മേളനം നടത്തും. ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വി എം സുധീരന്‍ അറിയിച്ചു. സംഘടനാതലത്തില്‍ താഴെത്തട്ടിലെ പോരായ്മകള്‍ പരിഹരിക്കും. നിഷ്‌ക്രിയമായ ബൂത്ത് കമ്മിറ്റികള്‍ ഫെബ്രുവരി ഒന്നുമുതല്‍ പുനസ്സംഘടിപ്പിക്കാനും ഡിഡിസി  പ്രസിഡന്റുമാര്‍ക്ക്  നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss