|    Aug 22 Tue, 2017 5:02 am
FLASH NEWS

വെല്ലുവിളികളെ അതിജീവിക്കാന്‍ അറിവുള്ള ഉലമാക്കള്‍ വളര്‍ന്നുവരണം: മുഹമ്മദ് ഈസാ മൗലവി

Published : 1st August 2016 | Posted By: SMR

ഈരാറ്റുപേട്ട: സന്നദ്ധ സേവന രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന കനിവ് ചാരിറ്റബില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മദ്‌റസാ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടത്തി. ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം സമുദായം കനത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് വെല്ലുവിളികളെ അതിജീവിക്കാന്‍ അറിവും പ്രാപ്തിയും പാണ്ഡിത്യവുമുള്ള ഉലമാക്കള്‍ വളര്‍ന്നു വരണം. ഇസ്‌ലാമിക പ്രബോധകരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ഥം തന്നെ അനുസരണം എന്നാണെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷന്‍ പ്രസിഡന്റുമായ കെ എം അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ്, മുഹമ്മദ് നദീര്‍ മൗലവി, സൊസൈറ്റി പ്രസിഡന്റ് പി എസ് സിറാജ്, മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് പി എസ് ഷെഫീഖ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സുബൈര്‍ വെള്ളാപ്പള്ളി, ദാറുല്‍ ഖദാ മേഖലാ ചെയര്‍മാന്‍ വി കെ കബീര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി ടി എ ഹലീല്‍, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സ്വാദിഖ് മന്നാനി, ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക പൊതുപരീക്ഷ കണ്‍വീനര്‍ മുഹമ്മദ് ഷെരീഫ് മൗലവി, വി പി അബ്ദുല്‍ ഹമീദ് മൗലവി, പി എസ് മാഹിന്‍, ബഷീര്‍ കെ എ സംസാരിച്ചു.
ഇസ്‌ലാമിക പ്രബോധന രംഗത്ത് സജീവമായിരുന്ന അന്തരിച്ച് പി എം അബ്ദുല്‍ സത്താര്‍ മെമ്മോറിയല്‍ അവാര്‍ഡ് പൊതുപരീക്ഷയില്‍ 50 ശതമാനം വിജയം കൈവരിച്ച വാക്കാപറമ്പ് റഹ്മത്തുല്‍  ഇസ്‌ലാം മദ്‌റസാ അധ്യാപകന്‍ മുഹമ്മദ് അനസ് മന്നാനിയും സംസ്ഥാന തല റാങ്ക് നേടിയ തെക്കേക്കര ഹയാത്തുദ്ദീന്‍ മദ്‌റസയ്ക്കുള്ള അവാര്‍ഡ് മദ്‌റസാ മാനേജര്‍ അനസ് വെട്ടിയ്ക്കല്‍, റാങ്ക്  ജേതാവ് ആദില്‍ നവാസ്, മദ്‌റസ അധ്യാപകരായ റാഷിദ് മൗലവി, വി പി അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഈരാറ്റുപേട്ട മേഖലയിലെ 24 മദ്‌റസകളില്‍ നിന്ന് റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക