|    Jul 22 Sun, 2018 2:32 pm
FLASH NEWS

വെറ്റിലച്ചോലയില്‍ ഉരുള്‍പൊട്ടി; ആദിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 29th September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത ശക്തമായ മഴയില്‍ അട്ടപ്പാടി മേഖലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. ഇരുമ്പകച്ചോല, പൂഞ്ചോല പ്രദേശങ്ങളിലാണ് ശക്തമായും തുടര്‍ന്ന് നാശവുമുണ്ടായത്. മഴയില്‍ മലവെള്ള പാച്ചിലില്‍ റോഡുകള്‍ തകര്‍ന്നു.  കോസ്‌വെകള്‍ വെള്ളത്തിനടിയിലായി. വെള്ളത്തോട് ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ആദിവാസി കോളനിയിലുള്ള വരെ ഒഴിപ്പിച്ചു. വെള്ളത്തോട് കോളനിയിലെ കുമാരന്റെ വീടിനുള്ളിലൂടെയാണ് മലവെള്ളം ഒഴുകിയെത്തിയത്. ഇതേ തുടര്‍ന്ന് കോളനിക്കാരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. വെറ്റിലച്ചോല ആദിവാസി കോളനിയിലേക്കുള്ള റോഡ് തകര്‍ന്നു. ഇരുമ്പകച്ചോല കോസ്‌വെ വെള്ളത്തിനടിയിലായി. പൂഞ്ചോലയിലെ ഓടക്കുന്നില്‍ മലവെള്ളപാച്ചിലില്‍ റോഡ് ഒലിച്ചു പോയി. മേപ്പാടം കോസ്‌വെ വെള്ളത്തിലായി. ഇന്നലെ ഉച്ചയ്ക്കുശേഷം തുടങ്ങിയ കനത്ത മഴ വൈകിയും തുടരുകയാണ്. കൃഷിയിടങ്ങളില്‍ മണ്ണും മണലും വന്ന് നികന്നു. ഇന്നലെ മലവെള്ള പാച്ചിലിനെ തുടര്‍ന്ന് വെള്ളത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങളെ കാഞ്ഞിരപ്പുഴ പുളിക്കല്‍ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss