|    Jun 22 Fri, 2018 1:19 pm
FLASH NEWS

വെറ്ററിനറി സര്‍വകലാശാല പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നു

Published : 8th August 2017 | Posted By: fsq

 

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വന്യജീവി ഗവേഷണവും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി വയനാട് ആസ്ഥാനമായി പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ വന്യജീവി പഠനകേന്ദ്രം മേധാവി ഡോ. ജോര്‍ജ് ചാണ്ടി സമര്‍പ്പിച്ച പ്രൊജക്ട് റിപോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച യൂനിവേഴ്‌സിറ്റി ഭരണസമിതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ തീരൂമാനിച്ചു. വെറ്ററിനറി, വന്യജീവിശാസ്ത്രബയോളജി ബിരുദധാരികള്‍ക്ക് വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അന്താരാഷ്ട നിലവാരത്തിലുള്ള വിവിധ ശാസ്ത്ര മേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ആദിവാസികളടക്കം പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാമ്പത്തികവും  സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുക, കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരില്‍ വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സുസ്ഥിര  കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം ലഭ്യമാക്കുക, മനുഷ്യരെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്തത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക, വന്യജീവി ശല്യം മൂലമുള്ള പ്രയാസങ്ങള്‍ അതിജീവിക്കുന്നതിനു കര്‍ഷകര്‍ക്ക്  സാങ്കേതിക സഹായങ്ങള്‍ നല്‍കുക, പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികില്‍സയും പരിപാലനവും ഉറപ്പുവരുത്തുക, ഇവയെ മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാകാത്തവിധം സ്വന്തം ആവാസവ്യവസ്ഥയില്‍ തിരികെ എത്തിക്കുക,   പശ്ചിമഘട്ടത്തിലെ മനുഷ്യരടക്കം ജീവജാലങ്ങളുടെ നിലനില്‍പ്പിന് രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
3000ലധികം പേര്‍ക്ക് തൊഴില്‍ സാധ്യതഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനായി 500 കോടി രൂപയാണ് കണക്കാക്കുന്ന ചെലവ്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്  അഞ്ച് വര്‍ഷംകൊണ്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം സാധ്യമാകുമെന്നാണ് റിപോര്‍ട്ട്. 132   പേര്‍ക്കു നേരിട്ടും പരോക്ഷമായി 3000ലധികവും  ആളുകള്‍ക്കും തൊഴില്‍ നല്‍കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉതകുമെന്ന് റിപോര്‍ട്ടിലുണ്ട്. നാച്യുറല്‍ ഹിസ്റ്ററി ആന്‍ഡ് െ്രെടബല്‍ മ്യൂസിയത്തിലെ സന്ദര്‍ശക ഫീസ്, നടന്‍ മത്സ്യവര്‍ഗങ്ങളുടെ സംരക്ഷണപരിപാലനപ്രജനന കേന്ദ്രത്തിലെ സന്ദര്‍ശക ഫീസ്, പ്രത്യേക മൃഗാശുപത്രിയില്‍നിന്നുള്ള ചികില്‍സാഫീസ്, ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പന, ഉത്പന്ന വിപണനം തുടങ്ങിയവ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വരുമാനമാര്‍ഗങ്ങളായിരിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വന്യജീവി ശാസ്ത്രത്തില്‍ പുതിയ ഫാക്കല്‍റ്റിയെ സംബന്ധിച്ച നിര്‍ദേശങ്ങളും റിപോര്‍ട്ടിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss