|    Mar 26 Sun, 2017 3:13 am
FLASH NEWS

വെറും പ്രചാരവേല

Published : 20th March 2017 | Posted By: fsq

 

യുപി തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയപ്പോള്‍ മുസ്‌ലിംകള്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ തുടങ്ങി എന്നൊരു പ്രചാരണമുണ്ടായിരുന്നു. ഇന്ത്യയിലെ കോടാനുകോടി മുസ്‌ലിംകള്‍ രാഷ്ട്രീയമായി ഒരേ മട്ടില്‍ ചിന്തിക്കുന്നുവെന്നു കരുതുന്നതു ശരിയല്ലെങ്കിലും പൊതുവില്‍ അവര്‍ ഫാഷിസത്തെ ഭയപ്പെടുന്നതിനാല്‍ ബിജെപിക്ക് വോട്ടു ചെയ്യാന്‍ സാധ്യത കുറവാണ്. ബിജെപി ആനയിക്കുന്ന കാഴ്ചപ്പണ്ടങ്ങളെ അവര്‍ പരിഗണിക്കാറുപോലുമില്ല. യുപി തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ ബിജെപിയെ അനുകൂലിച്ചെന്നു പറയുന്നത് വ്യാജപ്രചാരണമാണെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നത്. പോസ്റ്റിന്റെ ഡാറ്റാ ഇന്നൊവേഷന്‍ എഡിറ്ററായ എസ് രുഗ്മിണി എഴുതിയ റിപോര്‍ട്ട് ഒരു നിയോജകമണ്ഡലത്തിലും ഹിന്ദു വോട്ടര്‍മാരുടെ എണ്ണത്തെ കവച്ചുവയ്ക്കുന്ന തരത്തില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടില്ലെന്നു വെളിപ്പെടുത്തുന്നു. മുസ്‌ലിംകള്‍ കൂടുതലുള്ള ദയൂബന്ദ്, മീറത്ത് തുടങ്ങിയ മണ്ഡലങ്ങളിലും അതായിരുന്നു സ്ഥിതി. സാഹിബാബാദ് നിയോജകമണ്ഡലമാണ് ഇതിന് അല്‍പമെങ്കിലും അപവാദമായിട്ടുള്ളത്. 60-65 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ ശര്‍മയ്ക്ക് 61 ശതമാനം വോട്ട് ലഭിച്ചു. സംസ്ഥാനത്ത് ഏഴു മണ്ഡലങ്ങളിലാണ് മുസ്‌ലിംകള്‍ 50 ശതമാനത്തില്‍ കൂടുതലുള്ളത്. അവിടെയൊക്കെ എസ്പിയാണ് ജയിച്ചത്. മുസ്‌ലിംകള്‍ ഗണ്യമായുള്ള 82 നിയോജകമണ്ഡലങ്ങളില്‍ 62ഉം ബിജെപി നേടാന്‍ കാരണം ബിഎസ്പിയും എസ്പിയും വോട്ടുകള്‍ ഭിന്നിപ്പിച്ചതുകൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി ഒരു ഐടി സ്ഥാപനം തയ്യാറാക്കിയ വിശകലനത്തെ ആശ്രയിച്ചാണ് ഹഫിങ്ടണ്‍ റിപോര്‍ട്ട്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക