|    Oct 15 Mon, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വെരി റവ. ഡോ. ഉമ്മന്‍ ജോര്‍ജ് സിഎസ്‌ഐ കൊല്ലം- കൊട്ടാരക്കര മഹാഇടവക പ്രഥമ ബിഷപ്

Published : 9th September 2017 | Posted By: fsq

 

കോട്ടയം: സിഎസ്‌ഐ സഭയുടെ 24 മഹാഇടവകകളില്‍ കേരളത്തില്‍ പുതുതായി രൂപംകൊണ്ട കൊല്ലം-കൊട്ടാരക്കര മഹാഇടവകയുടെ പ്രഥമ ബിഷപ്പായി സിഎസ്‌ഐ മധ്യകേരള മഹാഇടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച് വികാരിയുമായ വെരി റവ. ഡോ. ഉമ്മന്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയാണ് റവ. ഡോ. ഉമ്മന്‍ ജോര്‍ജിനെ ബിഷപ്പായി തിരഞ്ഞെടുത്തത്. കേരള റീജനല്‍ സിനഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സിഎസ്‌ഐ സഭയിലെ സുവിശേഷകനായിരുന്ന പരേതനായ പുന്നയ്ക്കാട്ട് മലയില്‍ കെ സി ജോര്‍ജ് ഉപദേശിയുടെയും പരേതയായ മല്ലപ്പള്ളി പനവേലില്‍ റേച്ചല്‍ ടീച്ചറിന്റെയും മകനാണ്. കോട്ടയം സിഎംഎസ് കോളജ്, ചെന്നൈ എച്ച്‌ഐഇടി, കണ്ണമ്മൂല വൈദിക സെമിനാരിയില്‍നിന്നും  ബിടെക്, ബിഎഡ് ബിരുദങ്ങളും വേദശാസ്ത്രത്തില്‍ ഷിക്കാഗോയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മുണ്ടത്താനം, ഞാലിയാകുഴി, മാവേലിക്കര, ഷിക്കാഗോ, മാമ്മൂട്, നെടുങ്ങാടപ്പള്ളി, മൂലേടം, കഞ്ഞിക്കുഴി എന്നീ സഭകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. സിഎസ്‌ഐ സിനഡ് അംഗം, സിഎസ്‌ഐ സിനഡ് മിഷന്‍ & ഇവാഞ്ചലിക്കല്‍ കമ്മിറ്റിയംഗം, മധ്യകേരള മഹാഇടവക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിഎസ്‌ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ശാലോം ഭവനദാന പദ്ധതി കണ്‍വീനര്‍, മഹാഇടവക മിഷന്‍ ബോര്‍ഡ് സെക്രട്ടറി, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി, അത്മായ സംഘടന വൈസ് പ്രസിഡന്റ്, മഹാഇടവക കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്തെ മതസൗഹാര്‍ദ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യവും പ്രസിദ്ധനായ കണ്‍വന്‍ഷന്‍ പ്രാസംഗികനുമാണ്. ഭാര്യ: ഏലിയാമ്മ ഉമ്മന്‍. മക്കള്‍: ഡയാന, ലീസ, ലീന. നിയുക്ത ബിഷപ് റവ. ഡോ. ഉമ്മന്‍ ജോര്‍ജിന്റെ സ്ഥാനാഭിഷേകം 10ന് വൈകീട്ട് 3.30ന് കൊല്ലം സിഎസ്‌ഐ കത്തീഡ്രലില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്റെ മുഖ്യ കാര്‍മികത്വത്തിലും ഇതര ബിഷപ്പുമാരുടെ സഹ കാര്‍മികത്വത്തിലും നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss