|    Apr 23 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വെയ്ല്‍സ് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് സെമിയില്‍; വെയ്ല്‍സ് വീരഗാഥ

Published : 3rd July 2016 | Posted By: SMR

ലില്ലെ: യൂറോ കപ്പില്‍ വെയ്ല്‍സിന്റെ വീരഗാഥ. ഫിഫ റാങ്കിങില്‍ രണ്ടാമതുള്ള ബെല്‍ജിയത്തെ നാണംകെടുത്തി 26ാം റാങ്കുകാരായ വെയ്ല്‍സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു. രണ്ടാം ക്വാര്‍ട്ടറി ല്‍ 3-1നാണ് വെയ്ല്‍സ് ബെല്‍ജിയത്തെ സ്തബ്ധരാക്കിയത്.
വെയ്ല്‍സ് ഫുട്‌ബോള്‍ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ഈ വിജയം. ഇതാദ്യമായാണ് അവര്‍ യൂറോയുടെ സെമി ഫൈനലില്‍ ഇടംപിടിക്കുന്നത്. റാങ്കിങ് കൊ ണ്ടും താരസമ്പത്ത് കൊണ്ടും ഏറെ മുന്നില്‍ നിന്ന ബെല്‍ജിയത്തെ മികച്ച ടീം ഗെയിമിലൂടെ വെയ്ല്‍സ് ഞെട്ടിക്കുകയായിരുന്നു. സെമി ഫൈനലില്‍ പോര്‍ച്ചുഗലാണ് വെയ്ല്‍സിന്റെ എതിരാളികള്‍.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെ കൂട്ടുകാരായ ക്രിസ്റ്റ്യാനോ റൊണാ ള്‍ഡോയും ഗരെത് ബേലും മുഖാമുഖം വരുന്നുവെന്നത് സെമിയുടെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ആദ്യ ക്വാര്‍ട്ടറില്‍ പോളണ്ടിനെ പെന ല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയായിരുന്നു പോര്‍ച്ചുഗലിന്റെ സെമി പ്രവേശനം.
ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയത്തെ വെയ്ല്‍സ് കൊമ്പുകുത്തിച്ചത്. സൂപ്പര്‍ താരം ബേലിനു ഗോ ള്‍ നേടാനായില്ലെങ്കിലും ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹി ച്ചു. ക്യാപ്റ്റന്‍ ആഷ്‌ലി വില്യംസ് (31ാം മിനിറ്റ്), ഹാള്‍ റോബ്‌സന്‍ കാനു (55), സാം വോക്‌സ് (85) എന്നിവരാണ് വെയ്ല്‍സിന്റെ സ്‌കോറര്‍മാര്‍. ബെല്‍ജിയത്തിന്റെ ആശ്വാസഗോ ള്‍ 13ാം മിനിറ്റില്‍ റജ്ദ നെയ്ന്‍ഗോളന്റെ വകയായിരുന്നു.
ബെല്‍ജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മല്‍സരം ആരംഭിച്ചത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ബെല്‍ജിയം എതിര്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണമഴിച്ചുവിട്ടു. 13ാം മിനിറ്റില്‍ അവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്തു. 30 വാര അകലെ നിന്ന് നെയ്ന്‍ഗോളന്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു (1-0).
എന്നാല്‍ വെയ്ല്‍സ് കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. 31ാം മിനിറ്റില്‍ നായകന്‍ വില്യംസിലൂടെ വെയ്ല്‍സ് ഒപ്പമെത്തി. വലതുമൂലയില്‍ നിന്നുള്ള ആരണ്‍ റെംസിയുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വില്യംസ് മിന്നുന്ന ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി (1-1).
രണ്ടാംപകുതിയില്‍ ലീഡിനായി ഇരുടീ മും ഇഞ്ചോടിഞ്ച് പൊരുതി. എന്നാല്‍ 55ാം മിനിറ്റില്‍ ബെല്‍ജിയത്തെ സമ്മര്‍ദ്ദത്തിലാക്കി വെയ്ല്‍സ് വീണ്ടും വലകുലുക്കി. റെംസി ബോക്‌സിനുള്ളിലേക്കു നല്‍കിയ പാസ് മൂന്നു ബെല്‍ജിയം താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് കാനു വലയിലേക്ക് തൊടുത്തു (2-1).
ഫൈനല്‍ വിസിലിന് അഞ്ചു മിനിറ്റ് ശേഷിക്കെ വോക്‌സിലൂടെ വെയ്ല്‍സ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വലതുമൂലയില്‍ നിന്ന് ഗുന്‍ടര്‍ നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെയാണ് വോക്‌സ് ലക്ഷ്യത്തിലെത്തിച്ചത്.
വെയ്ല്‍സിനെ വാഴ്ത്തി
യൂറോപ്യന്‍ മാധ്യമങ്ങള്‍
ലണ്ടന്‍: യൂറോ കപ്പിന്റെ സെമിയിലെത്തി ചരിത്രം കുറിച്ച വെയ്ല്‍സ് ടീമിനെ പ്രശംസ കൊണ്ടു മൂടുകയാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍.
വെയ്ല്‍സിന്റെ റയല്‍ സൂപ്പര്‍ താരം ഗരെത് ബേലും റോബ്‌സന്‍ കാനുവും ആഹ്ലാദം പങ്കിടുന്ന ചിത്രമാണ് സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രമായ മാര്‍സ ആദ്യ പേജില്‍ പ്രധാന ചിത്രമായി നല്‍കിയത്. പ്രിന്‍സ് ഓഫ് വെയ്ല്‍സ്, കിങ്‌സ് ഓഫ് ഫുട്‌ബോള്‍ എന്നാണ് തലക്കെട്ട്.
ഫ്രഞ്ച് പത്രമായ എല്‍ എക്വിപെയുടെ പ്രധാന തലക്കെട്ട് വാട്ട് മാഡ്‌നസ്… എന്നാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss