|    Jul 18 Wed, 2018 12:42 pm
FLASH NEWS

വെയിലത്ത് തൊഴിലെടുക്കുന്നവരുടെ ജോലിസമയം പുനക്രമീകരിച്ചു

Published : 28th February 2018 | Posted By: kasim kzm

ഇടുക്കി:  പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന  തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഉള്ളതിനാല്‍ തൊഴിലാളികളുടെ  ജോലിസമയം ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3.00 മണി വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തിയും രാവിലെയും ഉച്ചക്ക് ശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.
തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലിസമയം മേല്‍പറഞ്ഞ പ്രകാരം ക്രമീകരിച്ച് നല്‍കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍ 048622 22363.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss