|    Jul 28 Fri, 2017 6:36 am
FLASH NEWS
Home   >  National   >  

വെയിറ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ബര്‍ത്ത് ലഭ്യമാക്കാന്‍ റെയില്‍വേയുടെ പുതിയ പദ്ധതി

Published : 30th September 2016 | Posted By: mi.ptk

railway

ന്യൂഡല്‍ഹി: വെയ്റ്റിങ് ലിസ്റ്റിലുള്ള ട്രെയിന്‍ യാത്രക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റെയില്‍വേ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നു. രണ്ടാമത്തെ ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ ഒഴിവുള്ള ബര്‍ത്തുകള്‍ കൈമാറ്റം ചെയ്യുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്. ഈ ബര്‍ത്തുകള്‍ തുടര്‍ന്നുള്ള സ്‌റ്റേഷനുകളിലെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കാണ് കൈമാറ്റം ചെയ്യുക. യാത്രക്കാരന് അലോട്ട് ചെയ്ത ബര്‍ത്തും കോച്ചുനമ്പറും അടങ്ങിയ എസ്എംഎസ് മൊബൈലില്‍ ലഭിക്കും. ഇതുവഴി മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബര്‍ത്തുകള്‍ ഉറപ്പാക്കാന്‍ സാധിക്കും.നിലവില്‍ ഈ യാത്രക്കാര്‍ക്ക് അതാത് സ്റ്റേഷനുകളിലേക്ക് അലോട്ട് ചെയ്യപ്പെട്ട പൂള്‍ഡ് കോട്ടയില്‍ നിന്നുള്ള കണ്‍ഫേമ്ഡ് ബര്‍ത്തുകള്‍ റദ്ദാക്കപ്പെട്ടാല്‍ മാത്രമേ ബര്‍ത്തുകള്‍ ലഭിക്കുന്നുള്ളൂ. ടിടിഇ മാര്‍ക്ക് യാത്രക്കിടയില്‍ ക്വാട്ട ലഭ്യമായ അടുത്ത സ്റ്റേഷന്‍ വരെ മാത്രമേ ബര്‍ത്തുകള്‍ അലോട്ട് ചെയ്യാനാകും. തൊട്ടടുത്ത സ്‌റ്റേഷനില്‍ നിന്നും ആരും ട്രെയിനില്‍ കയറിയില്ലെങ്കില്‍ ടിടിഇക്ക് ഈ ബെര്‍ത്ത് അടുത്ത ക്വാട്ടാ സ്‌റ്റേഷന്‍ വരെ അനുവദിക്കാനാകും. പ്രതിവര്‍ഷം മൂന്ന് ലക്ഷം ബര്‍ത്തുകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ബര്‍ത്ത് ഉപയോഗിക്കാതെ പോകുന്നുവെന്നാണ് കണക്ക്. അതേസമയം ബര്‍ത്ത് ആവശ്യമുള്ളവര്‍ക്ക് അത് കിട്ടാതെപോകുന്ന അവസ്ഥയുമുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക