|    Nov 25 Sat, 2017 11:03 am
FLASH NEWS

വെയര്‍ഹൗസിന്റെ മതില്‍ പൊളിച്ചു; കൊടുന്തറയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: കൊടുന്തറ വെയര്‍ഹൗസിന്റെ മതില്‍ അനധികൃതമായി പൊളിച്ച് സംഘര്‍ഷമുണ്ടാക്കി ബിവറേജസ് ഔട്ടലെറ്റിനായി വഴിയൊരുക്കി. സിഐടിയു തൊഴിലാളികളും പോലിസും നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഇവിടെ മതില്‍ പൊളിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ്  സംഭവം. ജനകീയ മുന്നണിയുടെ സമരത്തിന് നേതൃത്വം കൊടുത്ത ഇവിടത്തെ വാര്‍ഡുകാരികൂടിയായ നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനെ ഒരുസംഘം  അസഭ്യം പറഞ്ഞു. ഇതു നോക്കി നിന്ന എസ്‌ഐ യാതൊരു നടപടിയും എടുത്തില്ല. എഫ്‌സിഐയുടെ വെയര്‍ഹൗസ് കെട്ടിടത്തിലാണ് ബിവറേജസിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മതില്‍ നിയമവിരുദ്ധമായി പൊളിച്ചാണ് ഔട്‌ലെറ്റിന് വഴിയൊരുക്കുന്നത്. തടയാന്‍ ശ്രമിച്ച നാട്ടുകാരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഗുണ്ടാസംഘം. ഒരു സ്ത്രീയുടെ കാലിലാണ് കല്ലെറിഞ്ഞത്. രാത്രിയില്‍ മതില്‍ പൂര്‍ണമായി പൊളിച്ചു വഴിയൊരുക്കുമെന്നാണ് ഇവരുടെ ഭീഷണി. ഇവരുടെ ഗുണ്ടാ വിളയാട്ടത്തിന് പോലിസ് ഒത്താശ ചെയ്യുകയാണെന്ന്  നാഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. രാവിലെ മുതല്‍ സമാധാനപരമായി നാട്ടുകാര്‍ പന്തല്‍കെട്ടി സമരത്തിലാണ്. രാവിലെ ആന്റോ ആന്റണി എംപിയാണ് സമരം ഉദ്ഘാടനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക