|    Oct 19 Thu, 2017 6:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെമുല ദലിതനെന്നതിന് തെളിവുമായി ബിനോയ് വിശ്വം

Published : 26th August 2016 | Posted By: SMR

പാലക്കാട്: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി(എച്ച്‌സിയു) യിലെ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനാണെന്നതിന് തെളിവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. വെമുല രോഹിത് ചക്രവര്‍ത്തി എന്ന രോഹിത് വെമുലയ്ക്ക് ആന്ധ്രപ്രദേശ് റവന്യൂ വകുപ്പ് തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് ബിനോയ് വിശ്വം മാധ്യമങ്ങള്‍ക്കു നല്‍കി.
ദലിതനായി ജനിച്ച് ഉന്നത പഠനം നടത്തിയതിന്റെ പേരില്‍ എബിവിപി വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് 2016 ജനുവരി 17നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ഒബിസി വിഭാഗത്തില്‍പ്പെട്ട വധേര സമുദായാംഗമാണ് രോഹിത് വെമുല എന്നായിരുന്നു ഏകാംഗ കമ്മീഷനംഗവും മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായ എ കെ രൂപന്‍വാള്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞദിവസം റിപോര്‍ട്ടു നല്‍കിയത്. രോഹിത് വെമുലയുടെ മരണത്തിന് പിന്നില്‍ മോദി മന്ത്രിസഭയിലെ അന്നത്തെ മന്ത്രി സ്മൃതി ഇറാനിയും, ഇപ്പോഴത്തെ തൊഴില്‍മന്ത്രി ബംഗാരു ദത്താത്രേയയുമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
മന്ത്രിമാര്‍ക്കെതിരേ പട്ടികജാതി-പട്ടികവര്‍ഗ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരെ കുറ്റവിമുക്തരാക്കി മോദി സര്‍ക്കാരിനെ വെള്ളപൂശാനാണ് മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എ കെ രൂപന്‍ വാളിനെ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനംഗമായി നിയോഗിച്ചതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. രോഹിത് വെമുല ദലിതനാണെന്ന് 2015 ജൂണ്‍ 16ന് ഗുണ്ടൂര്‍ തഹസില്‍ദാര്‍ കെ ശിവനാരായണമൂര്‍ത്തി നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയാണ് ബിനോയ് വിശ്വം മാധ്യമങ്ങള്‍ക്കു നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക