|    Mar 23 Thu, 2017 11:55 am
FLASH NEWS

വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൊച്ചി മെട്രോ: ആദ്യഘട്ടം ഡിസംബറില്‍

Published : 7th September 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാവുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയതിനു ശേഷമാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നു എന്ന ആരോപണം ഉയര്‍ന്ന സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള രണ്ടാംഘട്ടം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം മാര്‍ച്ചിനുമുമ്പ് മെട്രോയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ അതിനുമുമ്പുതന്നെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍ വ്യക്തമാക്കി.

(Visited 17 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക