|    Oct 16 Tue, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വെന്റിലേറ്റര്‍ ലഭിക്കാതെ നവജാത ശിശു മരിച്ചു

Published : 28th September 2017 | Posted By: fsq

 

നാസിക്: നാസികിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. അകാലത്തില്‍ പിറന്ന ശിശുവാണ് മരിച്ചത്. ദന്‍ഷത് ഗ്രാമത്തിലെ 23കാരിയായ യുവതി 32 ആഴ്ച പ്രായമായ കുഞ്ഞിനു ചൊവ്വാഴ്ചയാണ് ഹര്‍സുലിലെ പ്രാദേശിക ആശുപത്രിയില്‍ ജന്മം നല്‍കിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ നവജാത ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചത്. വെന്റിലേറ്റര്‍ ആവശ്യമായതിനെ തുടര്‍ന്ന് കുഞ്ഞിനെ നാസികിനു സമീപമുള്ള അഡ്‌ഗോ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍, അവിടെയും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss