|    Aug 15 Wed, 2018 12:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വെനിേസ്വലന്‍ പ്രസിഡന്റിന് നേരെ വധശ്രമം

Published : 6th August 2018 | Posted By: kasim kzm

കാരക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോയ്ക്ക് നേരെ വധശ്രമം. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കസില്‍ സംഘടിപ്പിച്ച സൈന്യത്തിന്റെ 81ാമത് വാര്‍ഷികാഘോഷ പരിപാടിക്കിടെയാണ് ആക്രമണം.
പ്രസിഡന്റിനെ ലക്ഷ്യമാക്കി നടന്ന രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. അതേസമയം ആക്രമണത്തില്‍ നിന്ന് മദ്യൂറോ രക്ഷപ്പെട്ടെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും വാര്‍ത്താവിതരണ മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ അമേരിക്കയും കൊളംബിയയുമാണെന്ന് മദ്യൂറോ ആരോപിച്ചു. എന്നാല്‍ ആരോപണത്തെ കൊളംബിയ നിഷേധിച്ചു. സൈനിക പരേഡിനു ശേഷം മദ്യൂറോ സംസാരിക്കവെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ അദ്ദേഹത്തെ ലക്ഷ്യംവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
മദ്യൂറോ പ്രസംഗം തുടങ്ങി അല്‍പ്പസമയത്തിനകം നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യം സര്‍ക്കാര്‍ പുറത്തുവിട്ടു. ആക്രമണത്തെ തുടര്‍ന്ന് സൈനികര്‍ ചിതറിയോടുന്ന ദൃശ്യങ്ങളും സ്‌ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ അംഗരക്ഷകര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളുമാണ് പുറത്തുവിട്ടത്. അതേസമയം, ഭീകരാക്രമണമാണ് നടന്നതെന്ന് വെനിസ്വേല സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സംഭവത്തില്‍ ചിലരെ അറസ്റ്റ് ചെയ്തതായി വിവരമുണ്ട്. മുന്‍ പ്രസിഡന്റ് യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് 2013ല്‍ പ്രസിഡന്റായ മദ്യൂറോ ഇത് ആറാംതവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വെനിസ്വേലയില്‍ 2014ലുണ്ടായ എണ്ണ വിലയിടിവിനെ തുടര്‍ന്ന് വന്‍ സാമ്പത്തികപ്രതിസന്ധി രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss