|    Aug 17 Fri, 2018 9:32 am
Home   >  Todays Paper  >  page 9  >  

വെനിസ്വേല മുന്‍ മേയറെ ജയിലിലടച്ചു

Published : 29th August 2016 | Posted By: SMR

കാരക്കാസ്: വെനിസ്വേലയില്‍ പ്രമുഖ പ്രതിപക്ഷനേതാവും സാന്‍ ക്രിസ്റ്റോബാല്‍ മുന്‍ മേയറുമായ ഡാനിയല്‍ സെബല്ലോസിനെ (32) ജയിലിലടച്ചു. കഴിഞ്ഞവര്‍ഷം ആഗസ്ത് മുതല്‍ വീട്ടുതടങ്കലിലാണു സെബല്ലോസ്. 2014 മുതല്‍ ജയിലില്‍ കഴിയുകയായിരുന്ന സെബല്ലോസിനെ വൃക്കരോഗത്തെത്തുടര്‍ന്നായിരുന്നു വീട്ടുതടങ്കലിലേക്കു മാറ്റിയത്.
രാജ്യത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായാണ് സെബല്ലോസിനെ തടവിലാക്കിയതെന്നാണു വെനിസ്വേലന്‍ സര്‍ക്കാര്‍ വിശദീകരിച്ചത്. വൈദ്യപരിശോധനയ്ക്കു കൊണ്ടുപോവുകയാണെന്നു പറഞ്ഞ് ആംബുലന്‍സിലെത്തിയ ഒരുസംഘം സെബല്ലോസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ട്വിറ്ററില്‍ അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന പ്രക്ഷോഭത്തിനു മുമ്പായി സെബല്ലോസ് രാജ്യം വിടുമെന്നും ആക്രമണങ്ങള്‍ക്കു പദ്ധതിയിടുമെന്നുമുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടിനെത്തുടര്‍ന്നാണ് അേദ്ദഹത്തെ തടവിലിടുന്ന—തെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു.
2014ലെ സര്‍ക്കാര്‍ വിരുദ്ധ റാലിക്കു നേതൃത്വം നല്‍കിയതിനെത്തുടര്‍ന്നാണു സെബല്ലോസും മറ്റൊരു മുന്‍ മേയറായ ലിയോപോള്‍ദോ ലോപസും അറസ്റ്റിലായത്. ഇരു നേതാക്കളും രാജ്യത്ത് അട്ടിമറിക്കു ശ്രമിക്കുകയാണെന്നു വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോ അരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss