|    Jan 21 Sat, 2017 11:14 pm
FLASH NEWS

വെനിസ്വേല: ഭക്ഷണവിതരണം സൈന്യം ഏറ്റെടുത്തു

Published : 14th July 2016 | Posted By: SMR

കാരക്കാസ്: വെനിസ്വേലയില്‍ ഭക്ഷ്യപദാര്‍ഥങ്ങളുടെയും മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും വിതരണവും തുറമുഖങ്ങളുടെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തു.
ഗ്വാണ്ട, ലാ ഗ്വിര, പ്യൂര്‍ട്ടോ കബെല്ലോ, മരാകൈബോ, ഗ്വമാചെ എന്നീ തുറമുഖങ്ങളുടെ നിയന്ത്രണം സൈന്യത്തിനു നല്‍കിയതായി പ്രതിരോധ മന്ത്രി വ്‌ലാദിമിര്‍ പാഡ്രിനോ ലോപ്പസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോ വ്യക്തമാക്കി.
ഭക്ഷ്യക്ഷാമവും സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയും നേരിടുന്ന രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. മരുന്നുകളുടെയും ഭക്ഷ്യപദാര്‍ഥങ്ങളുടെയും നിര്‍മാണത്തില്‍ സൈന്യം മേല്‍നോട്ടം വഹിക്കുമെന്നും മദ്യൂറോ അറിയിച്ചു. രാജ്യത്തെ ഭക്ഷ്യക്ഷാമത്തിനെതിരേ ആഴ്ചകളായി തുടര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് മദ്യൂറോയുടെ പുതിയ പ്രഖ്യാപനം പുറത്തു വന്നത്. ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് അയല്‍രാജ്യമായ കൊളംബിയയിലേക്കുള്ള അതിര്‍ത്തി വെനിസ്വേല ഞായറാഴ്ച 12 മണിക്കൂര്‍ നേരത്തേക്ക് തുറന്നുകൊടുത്തിരുന്നു. കൊളംബിയയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് വെനിസ്വേലക്കാര്‍ക്ക് അവസരം നല്‍കുന്നതിനായിരുന്നു ഇത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക