|    Jan 18 Wed, 2017 3:48 pm
FLASH NEWS

വെനിസ്വേല പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റില്‍

Published : 1st September 2016 | Posted By: SMR

കാരക്കസ്: വെനിസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായി പ്രതിപക്ഷ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭങ്ങളുടെ മറവില്‍ രാജ്യത്ത് അക്രമങ്ങള്‍ക്ക് ശ്രമിക്കുന്നതിനാലാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യു റോ പറഞ്ഞു.
യുഎസ് പിന്തുണയോടെ രാജ്യത്തെ ഇടതുപക്ഷ സര്‍ക്കാരിനെതിരേ നടക്കുന്ന നീക്കങ്ങളുടെ ഭാഗമാവുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാനും അട്ടിമറിശ്രമത്തിന്റെ ഭാഗമായുമാണെന്ന് മദ്യുറോ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അട്ടിമറി ശ്രമം പരാജയപ്പെടുത്തുമെന്നും സ്‌ഫോടകവസ്തുക്കളടക്കമുള്ള ആയുധങ്ങള്‍ അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളില്‍നിന്ന് കണ്ടെടുത്തതായും മദ്യുറോ പറഞ്ഞു. പ്രക്ഷോഭത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക