|    Oct 17 Tue, 2017 11:32 am
Home   >  Todays Paper  >  page 9  >  

വെനിസ്വേല-കൊളംബിയ അതിര്‍ത്തി തുറന്നു

Published : 15th August 2016 | Posted By: SMR

കാരക്കസ്: കൊളംബിയ-വെനിസ്വേല അതിര്‍ത്തി ഇന്നുമുതല്‍ ഭാഗികമായി തുറന്നു. അതിര്‍ത്തി തുറന്നതോടെ തന്നെ ഭക്ഷണവും മറ്റ് അവശ്യപദാര്‍ഥങ്ങളും സ്വന്തമാക്കാന്‍ 28,000ത്തോളം വെനിസ്വേലക്കാര്‍ ഇന്നലെ കൊളംബിയയിലെത്തി. കഴിഞ്ഞ വര്‍ഷമാണ് അതിര്‍ത്തിയടച്ചത്.
തെക്കുപടിഞ്ഞാറന്‍ വെനിസ്വേലയിലെ താച്ചിറയെയും കൊളംബിയയുടെ കുകുതയെയും ബന്ധിപ്പിക്കുന്ന സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര പാലം വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ രാജ്യത്തെത്തിയത്.
ആറു കേന്ദ്രങ്ങളിലാണ് രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ അതിര്‍ത്തി തുറന്നിട്ടു. കാല്‍നടയായി മാത്രമേ തുടക്കത്തില്‍ അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളൂ. പുതിയ യാത്രാരേഖകള്‍ കൊളംബിയ ആവശ്യപ്പെടുന്നതിനാല്‍ നടപടികള്‍ വൈകുന്നതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും കാര്‍ഷിക തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിര്‍ത്തിയില്‍ ജീവിക്കുന്നവര്‍ക്കും മൊബിലിറ്റി ബോര്‍ഡര്‍ കാര്‍ഡ് അനുവദിക്കാനുള്ള പദ്ധതി ആലോചിച്ചുവരുകയാണെന്ന് വെനിസ്വേല അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക