|    Aug 19 Sat, 2017 1:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വെനിസ്വേല : അമിതാധികാരം പ്രയോഗിക്കുന്നതായി യുഎന്‍

Published : 9th August 2017 | Posted By: fsq

 

ജനീവ/കാരക്കാസ്: വെനിസ്വേലയില്‍ പ്രതിപക്ഷ പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അമിതാധികാരപ്രയോഗം നടത്തുന്നതായി യുഎന്‍. ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ക്കിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 5000ഓളം പ്രക്ഷോഭകരെ സര്‍ക്കാര്‍ കസ്റ്റ്ഡിയിലെടുത്തു. 1000ഓളം പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം പ്രസ്താവനയില്‍ പറയുന്നു. പ്രക്ഷോഭകര്‍ക്കെതിരായ പീഡനങ്ങളും അനധികൃത തടങ്കലും സംബന്ധിച്ച് അന്വേഷണം വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷത്തെ പ്രമുഖ നേതാവും കാരക്കാസ് മേയറുമായ റാമോണ്‍ മുഷാഷോയ്‌ക്കെതിരേ 15മാസം തടവുശിക്ഷയ്ക്ക് വെനിസ്വേലന്‍ സുപ്രിംകോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ നിരോധനാജ്ഞകള്‍ ലംഘിച്ചതിനാണ് ശിക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക