|    Aug 24 Thu, 2017 10:33 am
Home   >  Todays Paper  >  page 9  >  

വെനിസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് ട്രംപ്

Published : 13th August 2017 | Posted By: fsq

 

കാരക്കസ്: ആഭ്യന്തരകലഹം മൂര്‍ഛിക്കുന്ന വെനിസ്വേലയില്‍ വേണ്ടിവന്നാല്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. വെനിസ്വേലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിരവധി പേര്‍ മരണപ്പെടുന്നു. ജനങ്ങളുടെ രക്ഷയ്ക്കായി ഇടപെടും. ആവശ്യമെങ്കില്‍ സൈനിക നടപടിയും ഉണ്ടാവും- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെനിസ്വേലയില്‍ ഇടപെടുന്ന വിഷയത്തില്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോ ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍, ജനാധിപത്യം പുനസ്ഥാപിച്ചതിനു ശേഷമേ ചര്‍ച്ചയ്ക്കു തയ്യാറാവൂ എന്ന് അറിയിച്ചതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം, ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ വെനിസ്വേല പ്രതിരോധമന്ത്രി വഌദിമിര്‍ പഡ്രിനോ രംഗത്തെത്തി. ഒരുതരം ഉന്മാദാവസ്ഥയുടെ ഭാഗമായാണ് ട്രംപ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് പഡ്രിനോ പറഞ്ഞു. തങ്ങളുമായി യുദ്ധത്തിനാണ് യുഎസ് നീക്കം നടത്തുന്നതെന്ന് വെനിസ്വേലന്‍ നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പ്രസിഡന്റ് നികോളാസ് മദ്യൂറോവിനെതിരായി രാജ്യത്തു  പ്രക്ഷോഭം നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക