|    Jun 29 Thu, 2017 6:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെനിസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധറാലി; പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Published : 28th October 2016 | Posted By: SMR

കാരക്കസ്: വെനിസ്വേലയില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതിഷേധക്കാരുടെ വെടിവയ്പില്‍ പോലിസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ടു പോലിസുകാര്‍ക്ക് പരിക്കേറ്റു. 40ഓളം പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ നഗരമായ മരാകായ്‌ബോയിലായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആല്‍ഫ്രെഡോ റൊമേരോ പറഞ്ഞു. സര്‍ക്കാരിനെതിരേ ദേശവ്യാപക പ്രതിഷേധം നടന്ന ഇന്നലെ പൊതു പണിമുടക്കിനും തലസ്ഥാനമായ കാരക്കസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ചിനും പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു. പ്രസിഡന്റ് നികോളാസ് മദ്യൂറോയെ നീക്കുന്നതിനായുള്ള ഹിതപരിശോധന സര്‍ക്കാര്‍ അടുത്തിടെ തള്ളിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പ്രതിപക്ഷം 12 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക