|    Nov 14 Wed, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വെനിസ്വേലയില്‍ നിന്നുള്ള കുടിയേറ്റം: ബ്രസീല്‍ അതിര്‍ത്തി അടച്ചു

Published : 8th August 2018 | Posted By: kasim kzm

ബ്രസീലിയ: വെനിസ്വേലയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ ബ്രസീലിന്റെ വടക്കു ഭാഗത്തുള്ള അതിര്‍ത്തി അടച്ചു. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ നേരിടുന്ന വെനിസ്വേലയില്‍ നിന്നു രണ്ടു വര്‍ഷത്തോളമായി ആയിരക്കണക്കിന് ജനങ്ങള്‍ അഭയം തേടിയെത്തുന്നത് ബ്രസീലിലേക്കാണ്.
ബ്രസീലുകാര്‍ക്കും അല്ലാത്തവര്‍ക്കും അതിര്‍ത്തിയിലൂടെ കടന്നുപോവാം. എന്നാല്‍, വെനിസ്വേലയില്‍ നിന്നുള്ളവര്‍ക്ക് അവരുടെ രാജ്യത്തേക്ക് തിരിച്ചു പോവുന്നതിന് മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി തുറന്നുകൊടുക്കുന്നത്. ബ്രസീലിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമായ റെറൈമയുടെ തലസ്ഥാന നഗരിയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ അഭയം തേടിയിരിക്കുന്നത്. 3.3 ലക്ഷം കുടിയേറ്റക്കാര്‍ വരെ ഇവിടെയുണ്ടെന്നാണ് കണക്ക്.
ദിവസവും 500 വെനിസ്വേലക്കാര്‍ ബ്രസീലിലേക്ക് കുടിയേറുന്നുണ്ട്. അതേസമയം, റെറൈമ ഗവര്‍ണര്‍ ഫെഡറല്‍ ജഡ്ജിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. കുടിയേറ്റക്കാരോട് കഴിഞ്ഞ മെയ് മാസം മുതല്‍ രാജ്യം വിട്ടുപോവാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.രാജ്യത്തെ പൊതു സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss