|    Feb 22 Wed, 2017 10:12 am
FLASH NEWS

വെനിസ്വേലന്‍ പ്രസിഡന്റിനെ തിരിച്ച് വിളിക്കാനുള്ള ഹിതപരിശോധന തള്ളി

Published : 22nd October 2016 | Posted By: SMR

കാരക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദ്യൂറോയെ ഔദ്യോഗിക സ്ഥാനത്തുനിന്നു തിരിച്ചുവിളിക്കുന്നതിനായി ഹിതപരിശോധന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് സമിതി തള്ളി. വെനിസ്വേലയില്‍ ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും ക്ഷാമത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണം മദ്യൂറോയാണെന്നാരോപിച്ച് അദ്ദേഹത്തെ താഴെയിറക്കാന്‍ പ്രതിപക്ഷം ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുകയായിരുന്നു.
തനിക്കും മറ്റ് ഏഴു പ്രതിപക്ഷനേതാക്കള്‍ക്കും രാജ്യംവിടുന്നതിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവു ലഭിച്ചതായി മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹെന്റിക് കാപ്രില്‍സ് അറിയിച്ചു. 2012ല്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെയും 2013ല്‍ മദ്യൂറോയുടെയും എതിരാളിയായി മല്‍സരിച്ചയാളാണ് കാപ്രില്‍സ്. കോടതി ഉത്തരവ് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഹിതപരിശോധന തള്ളിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്നും കാപ്രില്‍സ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക