|    Dec 17 Mon, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെനിസ്വേലന്‍ അഭയാര്‍ഥി പ്രവേശനം ഇക്വഡോര്‍ തടഞ്ഞു

Published : 20th August 2018 | Posted By: kasim kzm

കാരക്കസ്: വെനിസ്വേലന്‍ അഭയാര്‍ഥികള്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തെ രാജ്യത്തേക്കു കടക്കുന്നതു തടയുന്ന ബില്ല് ഇക്വഡോര്‍ പാസാക്കി. ഇത് ആയിരക്കണക്കിനു പേര്‍ കൊളംബിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിപ്പോവാനിടയാക്കും.
രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി കാരണം ആയി—രക്കണക്കിനു പേരാണു വെനിസ്വേലയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്നത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രം ഉപയോഗിച്ചാണ് ഇവര്‍ കൊളംബിയ വഴി ഇക്വഡോറിലേക്ക് കടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പെറുവിലും ചിലിയിലുമുള്ള ബന്ധുക്കളെ ലക്ഷ്യമാക്കിയാണു രാജ്യംവിടുന്നത്.
അതേസമയം ഇക്വഡോറിന്റെ പുതിയ നയത്തില്‍ കൊളംബിയ പ്രതിഷേധം അറിയിച്ചു. ഇക്വഡോറിന്റെ നയം കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങല്‍ തങ്ങളുടെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കാനിടയാക്കുമെന്നു കൊളംബിയന്‍ നേതൃത്വം വ്യക്തമാക്കി. ഈയിടെ ബ്രസീലിലെ ഒരു നഗരത്തില്‍ വെനിസ്വേലന്‍ അഭയാര്‍ഥി ക്യാംപുകള്‍ക്കു നേരെ പ്രദേശവാസികള്‍ ആക്രമം അഴിച്ചുവിടുകയും അഭയാര്‍ഥികളെ ആട്ടിയോടിക്കുകയും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss