|    Jan 22 Sun, 2017 7:15 am
FLASH NEWS

വെണ്‍മ കുടുംബസംഗമത്തില്‍  2 യുവതികള്‍ സുമംഗലികളായി

Published : 16th November 2015 | Posted By: SMR

വെഞ്ഞാറമൂട്: യുഎഇയില്‍ പണിയെടുക്കുന്ന വെഞ്ഞാറമൂട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ വെണ്‍മയുടെ കുടുംബസംഗമത്തില്‍ രണ്ടു യുവതികള്‍ സുമംഗലികളായി.
വെഞ്ഞാറമൂട്ടില്‍ നടന്ന ചടങ്ങ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഓവര്‍സീസ് വിഭാഗം പ്രസിഡന്റ് എ ഷാഹുല്‍ഹമീദ് അധ്യക്ഷതവഹിച്ചു. വിവാഹത്തില്‍ വെള്ളുമണ്ണടി കടുവാക്കുഴി കട്ടയ്ക്കാലില്‍ വീട്ടില്‍ സുരേന്ദ്രന്‍-ദേവി ദമ്പതികളുടെ മകള്‍ സതിയും നെടുമങ്ങാട് പൂവത്തൂര്‍ കോട്ടൂര്‍ക്കോണം ചുടുകാട്ടില്‍ മുകളില്‍ വീട്ടില്‍ ഗോപാലന്‍-ശാരദ ദമ്പതികളുടെ മകന്‍ അനീഷും, കുറ്റിമൂട് കുന്നുംപുറത്ത് വീട്ടില്‍ ബാബു-ഗിരിജ ദമ്പതികളുടെ മകള്‍ നിജിയും മൂന്നാനക്കുഴി മണലയം ആലുങ്കുഴി വീട്ടില്‍ വേണു-ബേബി ദമ്പതികളുടെ മകന്‍ വിനോദും ആണ് വിവാഹിതരായത്. വെണ്‍മ സുവനീര്‍ പ്രകാശനം വെണ്‍മ പ്രസിഡന്റ് പ്രേംരാജിന് ആദ്യപ്രതി നല്‍കി ചലച്ചിത്ര നടന്‍ വെഞ്ഞാറമൂട് സുരാജ് നിര്‍വഹിച്ചു.
ഡോ. മനോജ്, എഎ റഹീം, പിരപ്പന്‍കോട് വിഭു, ശശികുമാര്‍, രത്‌നഗിരി എസ് ഷറഫുദ്ദീന്‍, എഫ്എ സലാം, സലാഹുദ്ദീന്‍, തുളസി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക