|    Nov 22 Wed, 2017 6:37 pm
FLASH NEWS

വെണ്ണേങ്കോട് പള്ളിയാളി-ആനങ്ങാടി-ചക്കുങ്ങലരു റോഡ് : മുസ്്‌ലിം ലീഗ് തടസ്സം നില്‍ക്കുന്നതായി എസ് ഡിപിഐ

Published : 9th August 2017 | Posted By: fsq

കൊണ്ടോട്ടി: വെണ്ണേംങ്കോട് പള്ളിയാളി-ആനങ്ങാടി പ്രദേശത്തിന്റെ ചിരകാല സ്വപ്‌നമായ റോഡ് പൂര്‍ത്തീകരണത്തിന് മുസ്്‌ലിംലീഗ് തടസ്സം നില്‍ക്കുന്നുവെന്ന് എസ്ഡിപിഐ കൊണ്ടോട്ടി മുന്‍സിപ്പല്‍ കമ്മിറ്റി. കാഞ്ഞിരപ്പറമ്പ് ഭാഗത്തുനിന്ന് മുന്‍സിപ്പാലിറ്റിയിലേക്കും ദേശീയപാതയിലേക്കും എത്തിപ്പെടാന്‍ പ്രദേശത്തുകാര്‍ കിലോമീറ്റര്‍ ചുറ്റി പോവേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ 34 വര്‍ഷമായി റോഡ് ദേശീയപാതയുമായോ നഗരസഭയുമായോ ബന്ധിപ്പിച്ചിട്ടില്ല. ഇതിനായി നാട്ടുകാര്‍ മുറവിളി കൂട്ടുകയാണ്. പ്രദേശത്തുകാര്‍ക്കും കര്‍ഷകര്‍ക്കും ചക്കുങ്ങല്‍ അരു വഴി പാലം നിര്‍മിച്ച് റോഡ് നിര്‍മിക്കുന്നതോടെ ഏറെ ഗുണം ചെയ്യും. എന്നാല്‍, ഇല്ലാത്ത സ്‌റ്റേ ഓഡറിന്റെ പേരില്‍ മുസ്്‌ലിംലീഗ് കൗണ്‍സിലര്‍മാര്‍ ഇതിന് തടസ്സം നില്‍ക്കുകയാണ്. വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കും. എസ്ഡിപിഐ കൗണ്‍സിലര്‍ അബ്ദുള്‍ ഹക്കീം, ഹൈദര്‍ മേലേക്കാട്ട്, ബാവ തൈത്തോടം, റഷീദ് കുറുപ്പത്ത്, മുസ്തഫ കുഞ്ഞുട്ടി മുണ്ടപ്പലം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക