വെട്ടേറ്റു മരിച്ചു
Published : 11th April 2018 | Posted By: sruthi srt
അത്തോളി: ഉള്ളിയേരി നാറാത്ത് തിരുത്തോത്ത് മീത്തല്‍ ചന്ദ്രന് (47) വെട്ടേറ്റ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രന് അയല്‍വാസി കാരയാട്ട് മീത്തല്‍ സുരേഷ് കുമാറിന്റെ വീട്ടു വരാന്തയിലാണ് വെട്ടേറ്റ നിലയില്‍ മരിച്ചു കിടന്നത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെ യാണ് സംഭവം. സുരേഷ് കുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. വടകര ഡിവൈഎസ്പി ടി പി പ്രേമരാജന്‍, കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്, അത്തോളി എസ്ഐ രവീന്ദ്രന് കൊമ്പിലാട് എന്നിവര്‍ സ്ഥലത്തെത്തി.ചന്ദ്രന്റെ ഭാര്യ: ഷര്‍മിള. മക്കള്‍: ഷബിന്, ഹര്‍ഷ.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.