|    Apr 27 Fri, 2018 10:40 am
FLASH NEWS

വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ഒരാള്‍ പിടിയില്‍

Published : 30th September 2016 | Posted By: Abbasali tf

അങ്കമാലി: മഞ്ഞപ്ര വടക്കുംഭാഗം ജങ്ഷനില്‍വച്ച് അയ്യംമ്പുഴ കുറ്റിപ്പാറ പൊടിക്കാട്ട് അജീഷിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് സംഘം കസ്റ്റഡിയിലെടുത്തു. അയ്യംമ്പുഴ കുറ്റിപ്പാറ പൈനാടത്ത് കുരിയാക്കോസ് സോമി (32) നെയാണ് പോലിസ് കസ്റ്റഡിയിലെടുത്തതായി സൂചന ലഭിച്ചിരിക്കുന്നത്. മറ്റൊരു പ്രതിയായ അയ്യംമ്പുഴ കുറ്റിപാറ സെറ്റനിലിനെ പോലിസ് തിരയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ന് മഞ്ഞപ്ര വടക്കുംഭാഗം ജങ്ഷനിലെ മാര്‍ക്കറ്റിനു സമീപത്തുവച്ച് രണ്ട് ബൈക്കുകളിലായി എത്തിയ ആറുപേരടങ്ങുന്ന സംഘമാണ് അജീഷിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജീഷ് അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റിനു മുന്‍വശത്തുള്ള കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന അജീഷിനെ ബൈക്കുകളില്‍ എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തില്‍നിന്നും വേട്ടേറ്റ അജീഷ് രക്ഷപ്പെടുന്നതിനായി സമീപമുള്ള കടയിലേയക്ക് ഓടി കയറിയെങ്കിലും സംഘത്തിലെ രണ്ടുപേര്‍ പിന്തുടര്‍ന്ന് മാരക ആയുധങ്ങള്‍ ഉപയോഗിച്ച് തുടരെ വെട്ടുകയായിരുന്നു. ഗുണ്ടാസംഘം പിന്‍മാറിയതിനെ തുടര്‍ന്ന് വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന അജീഷിനെ നാട്ടുകാര്‍ ചേര്‍ന്നാണ് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും കാലിനും കൈകള്‍ക്കും വേട്ടേറ്റ് ആശുപത്രിയില്‍ എത്തിയ അജീഷിനെ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയതിനു ശേഷമാണ് അപകടനില തരണംചെയ്തത്. അജീഷിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം മഞ്ഞപ്ര വടക്കുംഭാഗം ജങ്ഷനില്‍ വടിവാള്‍ ഉയര്‍ത്തി ഭീകരാന്തരീഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാലടി, മഞ്ഞപ്ര മേഖലകളില്‍ ഗുണ്ടാസംഘം വിലസുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്. മഞ്ഞപ്രയിലെ ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നല്‍കിയ അറംഗ സംഘത്തിലെ ഇനി കിട്ടാനുള്ള അഞ്ച് പേര്‍ക്കുവേണ്ടിയുള്ള തിരിച്ചില്‍ പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss