|    Jan 25 Wed, 2017 7:04 am
FLASH NEWS

വെട്ടിയും തിരുത്തിയും പൂര്‍ത്തിയാവാതെ കോണ്‍ഗ്രസ് പട്ടിക; ആദ്യഘട്ടം കോര്‍പറേഷനില്‍ 37 സ്ഥാനാര്‍ഥികള്‍

Published : 13th October 2015 | Posted By: RKN

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ യു.ഡി.എഫ്. പട്ടിക പൂര്‍ത്തിയായില്ല. വെട്ടിയും തിരുത്തിയും പുതുമുഖങ്ങളെ ചേര്‍ത്തും ഒഴിവാക്കിയും യു.ഡി.എഫിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസ് ലിസ്റ്റ് പുതുക്കി കെണ്ടേയിരിക്കുന്നു. ഇതിനിടയില്‍ സീറ്റ് കിട്ടിയില്ലെന്ന് പരാതിപ്പെട്ട് ഘടകകക്ഷികള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ്സും രംഗത്തു വന്നതോടെ നേതാക്കള്‍ക്ക് തലവേദന വര്‍ധിച്ചു. പൊതുസമ്മതരെയും പ്രമുഖരെയും ഉള്‍പ്പെടുത്തി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്നലെ വൈകീട്ട് പുറത്തിറക്കിയിരുന്നു. അല്‍പ്പനേരം കഴിഞ്ഞ് രണ്ട് സ്ഥാനാര്‍ഥികള്‍ പിന്മാറിയതോടെ വീണ്ടും വെട്ടാനും തിരുത്താനും തിരക്കിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. കോര്‍പറേഷനിലെ നാല്‍പത്തിയഞ്ച് വാര്‍ഡുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്.

അതില്‍ 37 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. പട്ടികയില്‍ മീഞ്ചന്ത വാര്‍ഡ് സ്ഥാനാര്‍ഥിയായി ഉള്‍പ്പെടുത്തിയ കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ ജയന്തിനെയും മാങ്കാവ് വാര്‍ഡില്‍ പ്രഖ്യാപിച്ച എ.ഐ.സി.സി. അംഗം പി വി ഗംഗാധരനെയും പിന്നീട് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് മാങ്കാവ് വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ മനയ്ക്കല്‍ ശശിയെ തീരുമാനിച്ചു. അഡ്വ. ജയന്തിനു പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രാത്രിയും വൈകിയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബുവാണ് മല്‍സരരംഗത്തുള്ള സംഘടനാതലത്തിലെ പ്രമുഖസാന്നിദ്ധ്യം.

പാറോപ്പടി വാര്‍ഡില്‍ നിന്നാണ് അദ്ദേഹം കോര്‍പറേഷനിലേക്ക് ജനവിധി തേടുന്നത്. മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും നിലവില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ പി ഉഷാദേവി ടീച്ചര്‍ പാളയത്ത് നിന്ന് ജനവിധി തേടും. കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം അഡ്വ. പി എം നിയാസ് ചാലപ്പുറത്തും, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ വി സുബ്രഹ്മണ്യന്‍ പൊറ്റമ്മലിലും മല്‍സരിക്കും.സി.പി.എം. രക്തസാക്ഷി വേങ്ങേരി വിജുവിന്റെ സഹോദരി ഡോ. പി പി ഗീത തടമ്പാട്ട്താഴത്ത് നിന്ന് ജനവിധി തേടും. നിലവിലെ കൗണ്‍സിലര്‍മാരില്‍ പി ഉഷാദേവി ടീച്ചര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍(ചേവായൂര്‍), കെ സി ശോഭിത(മലാപ്പറമ്പ്), അനിത കൃഷ്ണനുണ്ണി(കുടില്‍തോട്), എം സി സുധാമണി(കല്ലായ്) എന്നിവരും ഇത്തവണയും ജനവിധി തേടും.

മുന്‍ കൗണ്‍സിലര്‍ പ്രമീള ബാലഗോപാലനും(വെള്ളിമാട്കുന്ന്) മല്‍സരരംഗത്തുണ്ട്.വി റാഫിയ(എലത്തൂര്‍), സി എം ജീവന്‍(എരഞ്ഞിക്കല്‍), സുഭദ്ര ടീച്ചര്‍(പുത്തൂര്‍), കളരിയില്‍ രാധാകൃഷ്ണന്‍(കുണ്ടുപറമ്പ്), അഡ്വ. സരിജ(കരുവിശ്ശേരി), റീത്ത രാമചന്ദ്രന്‍(വേങ്ങേരി), കെ സുനിത അജിത്കുമാര്‍(സിവില്‍സ്റ്റേഷന്‍), അഡ്വ. ശരണ്യ(ചെലവൂര്‍), എന്‍ നിഷ(കോവൂര്‍), പി പി അജയന്‍(നെല്ലിക്കോട്), നീനു(പറയഞ്ചേരി), ശ്യാമള വിശ്വനാഥ്(പുതിയറ), വി പി തിലോത്തമ(കുതിരവട്ടം), പുഷ്പടീച്ചര്‍(കുറ്റിയില്‍താഴം), ടി മാധവദാസ്(ബേപ്പൂര്‍ പോര്‍ട്ട്), വി രജനി(മാറാട്), അഡ്വ. ലൈല മുഹമ്മദ് കോയ(പുഞ്ചപ്പാടം), വിനോദിനി പി വി(ചക്കുംകടവ്), ദിവ്യ ലക്ഷ്മി(തിരുത്തിയാട്), കെ എസ് സ്മിത ശ്രീധര്‍(തോപ്പയില്‍), ശ്രീജ സുരേഷ്(ഈസ്റ്റ്ഹില്‍), വിനീത് രവീന്ദ്രന്‍(അത്താണിക്കല്‍), സിഫ്റ്റ്ല്‍ന(വെസ്റ്റ്ഹില്‍), മക്കാത്ത് വാസന്തി(എടക്കാട്), സി പി ഷീന ഷണ്‍മുഖന്‍(പുതിയാപ്പ) തുടങ്ങിയവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക