|    Oct 23 Mon, 2017 2:47 am

വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

അങ്കമാലി: നവംബര്‍ ഒന്നിന് അങ്കമാലി പഴയ മാര്‍ക്കറ്റ് റോഡില്‍വച്ച് കിടങ്ങൂര്‍ സ്വദേശി ആഷികിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കിടങ്ങൂര്‍ യൂദാപുരം പള്ളിപ്പാട്ട് മാര്‍ട്ടിനാണ് അറസ്റ്റിലായത്. മാര്‍ക്കറ്റ് റോഡിലെ കള്ള് ഷാപ്പില്‍ മദ്യപിക്കുകയായിരുന്ന കിടങ്ങൂര്‍ സ്വദേശി വലിയോലിപറമ്പില്‍ ആഷിക്കിനെയും കൂട്ടാളി ആല്‍വിനെയും മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മാര്‍ട്ടിനും സുഹൃത്ത്  നിഖിലും ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. ശേഷം മാര്‍ട്ടിന്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വെട്ടി. ആഷിക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രയില്‍ ചികില്‍സയിലാണ്. മാര്‍ട്ടിന്റെ പേരില്‍ നേരെത്തെ കൊലപാതശ്രമത്തിനു കേസുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതി മുംബൈക്ക് രക്ഷപെടാ ന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോ ള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. സിഐ എ കെ വിശ്വനാഥന്റെ നേതൃത്വത്തില്‍ എസ്‌ഐ പി എച്ച് സമീഷ്, അഡീഷനല്‍ എസ്‌ഐ വിനീഷ്, വി എന്‍ രാജന്‍, എഎസ്‌ഐ സുകേശന്‍, സിപിഒമാരായ ജിസ്‌മോന്‍, പി റ്റി ബിനു എന്നിവരടങ്ങിയ സംഘമാണ് മാര്‍ട്ടിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക