|    May 27 Sat, 2017 4:23 am
FLASH NEWS

വെടിവീരന്മാരെ തോക്ക് ചതിച്ചു

Published : 7th December 2015 | Posted By: SMR

സ്റ്റാര്‍ട്ട് ഗണ്‍ കൈയ്യിലെടുത്തുയര്‍ത്തിയ ഒഫീഷ്യല്‍സ് ഒന്നു പരുങ്ങി. സമയത്തിന് വെടി പൊട്ടാത്തത് തന്നെ കാരണം.
സീനിയര്‍ ഗേള്‍സിന്റെ വാശിയേറിയ നൂറു മീറ്റര്‍ മത്സരത്തിലാണ് സംഘാടകരെ ആശങ്കയിലാക്കിയ തമാശ അരങ്ങേറിയത്. വെടിയുതിര്‍ത്ത എ ജെ മാത്യുവിനെയാണ് തോക്ക് ചതിച്ചത്. തോക്കുയര്‍ത്തി കാഞ്ചി വലിച്ചത് മാത്രം മിച്ചം, പൊട്ടിയില്ല. ഈ സമയത്ത് മത്സരാര്‍ത്ഥികള്‍ സ്റ്റാര്‍ട്ടിംങ് പോയിന്റില്‍ നിന്നും സ്വല്‍പം മുന്നോട്ടു നീങ്ങിയിരുന്നു.
ഹാമര്‍ തേഞ്ഞതാണത്രെ കാരണം. ഒരു അത്‌ലറ്റിക് മീറ്റില്‍ തന്നെ ശരാശരി 500 ഓളം വെടിയുതിര്‍ക്കേണ്ടി വരുന്ന തോക്കിന് തേയ്മാനം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. താല്‍ക്കാലികമായി ശരിയാക്കിയാണ് പിന്നീട് വെടി പൊട്ടിച്ചത്. ജോണ്‍ ജെ ക്രിസ്റ്റി, യോയാക്കെ, സണ്ണി, അരുണാചലം, രാമചന്ദ്രന്‍ തുടങ്ങിയവരാണ് വെടിയാശാന്മാരായി രംഗത്തുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day