|    Dec 11 Tue, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെടിവയ്പിനെതിരേ പ്രബന്ധമെഴുതിയ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

Published : 24th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: വെടിവയ്പുകള്‍ക്കെതിരേ പ്രബന്ധമെഴുതി പ്രതിഷേധം അറിയിച്ച വിദ്യാര്‍ഥിനി അക്രമിയുടെ വെടിയേറ്റ് മരിച്ചു. വിസ്‌കോണ്‍സിനിലെ മില്‍വൗകി നഗരത്തിലാണ് സംഭവം. മില്‍വൗകി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയും 13കാരിയുമായ സാന്‍ഡ്ര പാര്‍ക്കിനാണ് വെടിയേറ്റത്. വീട്ടില്‍ ടെലിവിഷന്‍ പരിപാടി കണ്ടുകൊണ്ടിരിക്കെയാണ് സാന്‍ഡ്രയ്ക്ക് അക്രമിയുടെ വെടിയേറ്റത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. തോക്ക് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്. ഈ വര്‍ഷം പ്രദേശത്ത് അക്രമികളുടെ വെടിയേറ്റു മരിക്കുന്ന ഏഴാമത്തെ വിദ്യാര്‍ഥിനിയാണ് സാന്‍ഡ്ര. രണ്ടുവര്‍ഷം മുമ്പു തന്റെ 11ാമത്തെ വയസ്സിലാണ് സാന്‍ഡ്ര പാര്‍ക്ക് മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ പ്രബന്ധമല്‍സരത്തില്‍ പങ്കെടുത്തത്. “കലാപങ്ങളുടെ നാട്ടിലാണ് നാം ജീവിക്കുന്നത്. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍ മിക്കപ്പോഴും എല്ലാ ദിവസങ്ങളിലും കലാപങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss