|    May 26 Fri, 2017 10:34 pm
FLASH NEWS

വെടിവയ്പിനിടെ പുസ്തകമെടുക്കാന്‍ ജീവന്‍ പണയംവച്ച് 10ാം ക്ലാസുകാരന്‍

Published : 8th October 2016 | Posted By: SMR

പല്ലന്‍വാല:  താല്‍ക്കാലിക ക്യാംപില്‍ നിന്നു ജീവന്‍ പണയംവച്ച് അതിര്‍ത്തിക്കപ്പുറത്തെ വെടിവയ്പിനിടെ ഗിഗ്രിയല്‍ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് 15കാരനായ സുരീ—ന്ദ്രര്‍കുമാര്‍ നടന്നു. മറ്റൊന്നിനുമായിരുന്നില്ലത്. അവന്റെ പുസ്തകമെടുക്കാനായിരുന്നു.
പാക് അതിര്‍ത്തി പ്രദേശമായ ജമ്മു കശ്മീരിലെ ഗിഗ്രിയല്‍ ഗ്രാമത്തില്‍ മൂന്ന് ദിവസം മുമ്പ് ആക്രമണം ശക്തമായതോടെ കുമാര്‍ അടക്കമുള്ള പ്രദേശവാസികള്‍ വീടുകളില്‍ നിന്നു ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അപ്പോള്‍ സ്‌കൂള്‍ ബാഗൊന്നും എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് സുരീ—ന്ദ്രര്‍കുമാര്‍ പറയുന്നു. കാംപിലെത്തിയ അന്ന് രാത്രി 10ാം ക്ലാസുകാരനായ കുമാറിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം രാവിലെ പുസ്തകങ്ങള്‍ എടുക്കാനായി ക്യാംപില്‍ നിന്നു വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. കിലോമീറ്ററുകളോളം നടന്നപ്പോള്‍ സൈന്യം തന്നെ തടഞ്ഞുനിര്‍ത്തി. പുസ്തകങ്ങളെടുക്കാനാണെന്നറിഞ്ഞപ്പോള്‍ അവര്‍ തന്നെ സഹായിക്കാന്‍ തയ്യാറായി. വീട്ടിലേക്കു കടന്നതും പെട്ടെന്ന് ബോംബ് പൊട്ടിത്തെറിച്ചു. ഒരു വിധം അതില്‍ നിന്നു രക്ഷപ്പെട്ടു. പുസ്തക സഞ്ചിയുമെടുത്ത് വീണ്ടും മറ്റുള്ളവര്‍ക്കൊപ്പം ക്യാംപിലേക്കു മടങ്ങി. ഇപ്പോള്‍ ക്യാംപിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ക്ലാസ് റൂമില്‍ പഠനം തുടരുകയാണ് കുമാര്‍.
സംഘര്‍ഷം ഉടലെടുത്തതോടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു ധാരാളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിര്‍ത്തി പ്രദേശങ്ങളില്‍   ഇടയ്ക്കിടെ താല്‍ക്കാലിക ക്യാംപുകളിലേക്ക് മാറുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതായിരുന്നു രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ മകന്റെ വിദ്യാഭ്യാസം തുടരാന്‍ അധികൃതര്‍ അവസരമൊരുക്കിയതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കുമാറിന്റെ മാതാവ് ഷീല ദേവി പറഞ്ഞു. കാംപില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ ഇക്കഴിഞ്ഞ നാലിനാണ് തുറന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day