|    Jul 23 Sun, 2017 10:25 am
Home   >  Todays Paper  >  page 7  >  

വെടിയേറ്റ പഞ്ചാബ് ആര്‍എസ്എസ് നേതാവിന് ഗുരുതരം

Published : 8th August 2016 | Posted By: SMR

ജലന്ധര്‍: മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ പഞ്ചാബ് ആര്‍എസ്എസ് ഉപാധ്യക്ഷന്‍ ബ്രിഗേഡിയര്‍ (റിട്ട.) ജഗദീഷ് ഗഗ്‌നേജ ഗുരതരാവസ്ഥയില്‍. ശനിയാഴ്ച രാത്രിയാണ് ഗഗ്‌നേജയ്ക്കു വെടിയേറ്റത്. ആക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ചു. ഭാര്യയോടൊപ്പം ഷോപ്പിങിനു പോവുകയായിരുന്ന ഗഗ്‌നേജയ്ക്കു ജലന്ധറിലെ ജ്യോതിചൗക്ക് മേഖലയില്‍ വച്ചാണ് വെടിയേറ്റത്.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ രണ്ടു വെടിയുണ്ടകള്‍ നീക്കംചെയ്തു. ഗഗ്‌നേജയെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെ നിര്‍ദേശാനുസരണമാണ് പഞ്ചാബ് ഡിജിപി സുരേഷ് അറോറ കേസന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചത്. അക്രമികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റ നമ്പര്‍ സിസിടിവി കാമറയില്‍നിന്നു പോലിസ് ശേഖരിച്ചു. ഗഗ്‌നേജയെ ചികില്‍സിക്കാന്‍ കേന്ദ്രം വൈദ്യസംഘത്തെ പഞ്ചാബിലേക്കയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക