|    Oct 19 Fri, 2018 1:42 am
FLASH NEWS

വെടിയുണ്ടകള്‍ പിടികൂടിയ സംഭവം : അന്വേഷണം വയനാടും മഹാരാഷ്ട്രയും കേന്ദ്രീകരിച്ച്

Published : 21st September 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമുക്ത ഭടനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടിയ സംഭവത്തിലെ അന്വേഷണം വയനാടും, മഹാരാഷ്ട്രയും കേന്ദ്രീകരിച്ച് നടത്തും. ഹാരാഷ്ട്ര അമരാവതി സായ്‌നഗര്‍ സ്വദേശി രമേശ് വഡ്‌ഗോണ്‍കറില്‍ നിന്നാണ് ചൊവ്വാഴ്ച മുംബൈയിലേക്ക് പോകാനെത്തിയപ്പോള്‍ കരിപ്പൂരില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് മഞ്ചേരി കോടതി രാജ്യം വിട്ടു പോകരുതെന്ന ഉപാദിയോടെ ജാമ്യം നല്‍കിയിട്ടുണ്ട്.     സുരക്ഷാപരിശോധനക്കിടെയാണ് ഇയാളുടെ ബാഗില്‍ നിന്ന്  നാലു വെടിയണ്ടകള്‍ കണ്ടെടുത്തത്. എസ്എല്‍ആര്‍ റൈഫുളില്‍ ഉപയോഗിക്കുന്ന 7.62 എംഎം വരുന്ന മൂന്നു വെടിയുണ്ടകളും, പിസ്റ്റളില്‍ ഉപയോഗിക്കുന്ന 9 എംഎം ഉളള ഒരു വെടിയുണ്ടയുമാണ് കണ്ടെടുത്തിയത്.കരിപ്പൂരിലെ കേന്ദ്ര സുരക്ഷ സേനയാണ് ഇയാളെ കരിപ്പൂര്‍ പോലിസിന് കൈമാറിയത്. മഹാരാഷ്രയില്‍ നിന്ന് ട്രൈയിനിലാണ് കോഴിക്കോട് വഴി ഇയാള്‍ വയനാട്ടിലെത്തിയത്. വിമാന യാത്രയില്‍ വെടിയുണ്ടകളും തോക്കും കൊണ്ടു പോകുന്നത് നിരോധിച്ചതാണ്. ലൈസന്‍സില്ലാതെ വെടിയുണ്ടകള്‍ കൈവശം വെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss