|    Oct 15 Mon, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വെടിയുണ്ടകളുമായി മുന്‍ സൈനികന്‍ കരിപ്പൂരില്‍ പിടിയില്‍

Published : 20th September 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് മുംബൈയിലേക്കു പോവാനെത്തിയ വിമുക്തഭടനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. മഹാരാഷ്ട്ര അമരാവതി സായ്‌നഗര്‍ സ്വദേശി രമേശ് വഡ്‌ഗോണ്‍കറില്‍(60)നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോവാനാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. വിമാനക്കമ്പനി ജീവനക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാളില്‍ നിന്ന് ഒരു പിസ്റ്റളിന്റെയും എസ്എല്‍ആര്‍ ഗണത്തില്‍പ്പെടുന്ന മൂന്നും വെടിയുണ്ടകള്‍ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സുരക്ഷാ സേനയ്ക്കു കൈമാറിയ ഇയാളെ കരിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. വയനാട്ടില്‍ മുന്‍ സൈനികരുടെ സംഗമത്തില്‍ പങ്കെടുത്ത് മടങ്ങുകയാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. എന്നാല്‍, വിമാനയാത്രയില്‍ വെടിയുണ്ടകളും തോക്കും നിരോധിച്ചതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss