|    Jan 19 Thu, 2017 7:56 am
FLASH NEWS

വെടിമരുന്ന് ശേഖരവുമായി ഒരാള്‍ പിടിയില്‍

Published : 1st July 2016 | Posted By: SMR

പെരിന്തല്‍മണ്ണ: എക്‌സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ വാഹന പരിശോധനയില്‍ വെടിമരുന്ന് ശേഖരവുമായി ഒരാളെ പിടികൂടി. 100 ജലാസ്റ്റിന്‍സ്റ്റിക്കും 100 ഡിറ്റണേറ്റും കണ്ടെടുത്തു.
കോഴിക്കോട്-പാലക്കാട് എന്‍എച്ച് 213ല്‍ കെഎസ്ആര്‍ടിസി ഡിപ്പോക്കു മുന്‍പില്‍വച്ച് ഇന്നലെ പുലര്‍ച്ചെ നാലിന് നടത്തിയ വാഹന പരിശോധനയിലാണ് നൂറ് പായ്ക്കറ്റ് വെടിമരുന്നുമായി തമിഴ്‌നാട് സേലം താലൂക്കില്‍ കൊങ്കാരപ്പട്ടി ഊരില്‍ ജോസഫ് (45) പിടിയിലായത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനാണ് വെടിമരുന്ന് കൊണ്ടുവന്നതെന്നത് ഇയാള്‍ പറഞ്ഞു. റെയ്ഡിന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ കെ സുധീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു പി ബഞ്ചമിന്‍, കെ രാമകൃഷ്ണന്‍, കെ രാമന്‍കുട്ടി, സായിറാം, വി കെ ഷെരീഫ്, ശശീന്ദ്രന്‍ പങ്കെടുത്തു. കേസിന്റെ തുടരന്വേഷണം പോലിസിന് കൈമാറും.
മാസങ്ങള്‍ക്ക് മുന്‍പ് ബൈപാസ് റോഡില്‍വച്ച് സ്‌ഫോടകവസ്തു നിറച്ച ലോറിയുള്‍പ്പെടെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായിരുന്നു. അതിന്റെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക