|    Jul 28 Fri, 2017 12:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെടിനിര്‍ത്തല്‍ ലംഘിച്ചത് യുഎസ്: അസദ്

Published : 24th September 2016 | Posted By: SMR

ബെയ്‌റൂത്ത്: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവുമാണെന്ന യുഎസിന്റെ ആരോപണം നിഷേധിച്ച് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. ഹലബിലേക്ക് സഹായവുമായി പുറപ്പെട്ട യുഎന്‍ ട്രക്കുകള്‍ക്കു നേരെ ആക്രമണം നടത്തിയത് യുഎസ് ആണെന്നാണ് അസദിന്റെ വാദം. സഹായമെത്തിക്കുന്നതിന് സൈന്യം തടസ്സംനില്‍ക്കുകയായിരുന്നെന്ന ആരോപണവും അസദ് നിഷേധിച്ചു. ആക്രമണം നടത്തിയത് റഷ്യന്‍ സൈന്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്.
സിറിയന്‍ സൈനികര്‍ക്കു നേരെയുള്ള യുഎസ് സഖ്യസേനയുടെ ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നെന്നും അസദ് കുറ്റപ്പെടുത്തി. യുഎസ്, സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സിറിയയിലെ വിമതരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുകയാണെങ്കില്‍ ആഭ്യന്തരസംഘര്‍ഷംമൂലം സിറിയയില്‍ നിന്ന് ഓടിപ്പോയവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അസദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക