|    Dec 17 Mon, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെടിനിര്‍ത്തല്‍ നിരസിച്ചതായി താലിബാന്‍

Published : 22nd August 2018 | Posted By: kasim kzm

കാബൂള്‍: അഫ്ഗാനിസ്താനില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് പാകിസ്താന്‍. ആക്രമണങ്ങളുമായി മുന്നോട്ടുപോവുമെന്ന് താലിബാന്‍ കമാന്‍ഡര്‍മാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ബലിപെരുന്നാളിനോടനുബന്ധിച്ച് മൂന്നു മാസത്തെ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഞായറാഴ്ച നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തിങ്കളാഴ്ച താലിബാന്‍ മൂന്നു ബസ്സുകള്‍ ആക്രമിച്ച് 149 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ സൈനിക ഇടപെടലിലൂടെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ ജൂണില്‍ ഈദുല്‍ ഫത്വ്ര്‍ വേളയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനോട് താലിബാന്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സൈനികരും താലിബാന്‍ പോരാളികളും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജൂണിലെ വെടിനിര്‍ത്തല്‍ യുഎസ് സേനയെ ആണ് സഹായിച്ചതെന്ന് താലിബാന്‍ പിന്നീട് പറഞ്ഞിരുന്നു. ഇപ്പോഴത്തെ വെടിനിര്‍ത്തലും അമേരിക്കയെയാണ് സഹായിക്കുക എന്ന് താലിബാന്‍ നേതാവ് ശെയ്ഖ് ഹിബത്തുല്ല അകുന്‍സാദ പറഞ്ഞു.കഴിഞ്ഞ ആഴ്ച്ചകളില്‍ താലിബാന്‍ ഗസ്‌നി പട്ടണത്തിലുള്‍പ്പടെ ആക്രമണ പരമ്പരകള്‍ നടത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss