|    Jan 17 Tue, 2017 8:29 am
FLASH NEWS

വെടിക്കെട്ട് അപകടം: മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്തു

Published : 28th April 2016 | Posted By: SMR

തിരുവനന്തപുരം: കൊല്ലം വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു.
സുദര്‍ശനന്‍ (47) വാമനപുരം, നിതിന്‍ (25) നെടുമങ്ങാട്, സുനില്‍ (30) വര്‍ക്കല എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. 25 രോഗികളാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നാലു രോഗികളുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പ്രത്യേക അവലോകന യോഗം വിലയിരുത്തി.
തീവ്രപരിചരണ വിഭാഗത്തിലുള്ള കണ്ണന്‍, ചന്ദ്രബോസ്, രാജീവ് എന്നിവരെ വാര്‍ഡിലേക്ക് മാറ്റാനും തീരുമാനമായി. മറ്റ് രോഗികളുമായി ബന്ധം വരാത്ത വിധം ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന അജിത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്നു.
പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവരെല്ലാം. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക