|    May 24 Wed, 2017 7:19 pm
FLASH NEWS

വെടിക്കെട്ടിന് അനുമതി നല്‍കിയത് ആരെന്ന് വ്യക്തമാക്കണം: വിഎസ്

Published : 12th April 2016 | Posted By: SMR

തിരുവനന്തപുരം: കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
ആദ്യം അനുമതി നല്‍കാതിരുന്ന പോലിസ്, രണ്ടുദിവസം കഴിയുമ്പോള്‍ അനുമതി നല്‍കി എന്നാണ് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെ അനുമതി നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് ആരാണെന്ന് പോലിസ് തുറന്നു പറയണം. ഉന്നത രാഷ്ട്രീയ-ഭരണ ഇടപെടലിനെ തുടര്‍ന്നാണ് നടത്തിയതെന്ന് ആരോപണങ്ങളുമുണ്ട്. ഒരു ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്. നിജസ്ഥിതി തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണമാണ് അഭികാമ്യമെന്നും വിഎസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day